Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ച് യുവാക്കൾ സായിപ്പന്മാരെ പറ്റിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബിബിസി; ഒരു ഇന്ത്യൻ കോൾ സെന്ററിലെ നാണം കെട്ട കാഴ്ചകൾ ഇതാ

ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ച് യുവാക്കൾ സായിപ്പന്മാരെ പറ്റിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് ബിബിസി; ഒരു ഇന്ത്യൻ കോൾ സെന്ററിലെ നാണം കെട്ട കാഴ്ചകൾ ഇതാ

സ്വന്തം ലേഖകൻ

ൽഹിക്കടുത്ത് ഗുഹഗ്രാമിൽ ബ്രിട്ടനിലെ സായിപ്പന്മാരെ കബളിപ്പിക്കുന്ന കോൾ സെന്റർ പ്രവർത്തിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ച് യുവാക്കൾ സായിപ്പന്മാരെ പറ്റിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ബിബിസിയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു ഹാക്കറാണ് വളരെ സമർത്ഥമായി ഈ സിസിടിവി ഫൂട്ടേജുകൾ ചോർത്തിയിരിക്കുന്നത്. തങ്ങൾ വഞ്ചിച്ച് പണം തട്ടിയ ബ്രിട്ടീഷുകാരെ പരിഹസിച്ച് ഈ കോൾ സെന്ററിലെ യുവാക്കൾ ആർത്തട്ടഹസിച്ച് ചിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഈ കോൾ സെന്ററിലെ ആയിരക്കണക്കിന് മണിക്കൂറുകൾ ദൈർഘ്യമുള്ള സിസിടിവി ഫൂട്ടേജുകളും 70,000 ഫോൺകോളുകളും ജിം ബ്രൗണിങ് എന്നറിയപ്പെടുന്ന സൈബർ വിജിലാന്റ്‌റിയാണ് ചോർത്തിയിരിക്കുന്നത്. ക്രിസ് ലോസൻ എന്നറിയപ്പെടുന്ന തട്ടിപ്പുകാരനുമായി ഒരു ബ്രിട്ടീഷുകാരൻ ഫോണിൽ സംസാരിക്കുന്നതിന്റെ ഫൂട്ടേജ് ബിബിസി പുറത്ത് വിട്ടിട്ടുണ്ട്. താൻ കാലിഫോർണിയയിലെ സാൻജോൺസിലിരുന്നാണ് സംസാരിക്കുന്നതെന്നാണ് ഇന്ത്യൻ കോൾസെന്ററിലെ തട്ടിപ്പുകാരനായ ക്രിസ് ലോസൻ ബ്രിട്ടീഷുകാരനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ചൂഷണത്തിന് വിധേയമാക്കുന്നതെന്ന് ഈ ഫൂട്ടേജ് വ്യക്തമാക്കുന്നു.

ക്രിസ് ലോസൻ ബ്രിട്ടീഷുകാരനായ ഇരയോട് 1295 പൗണ്ട് കൈമാറാൻ ആവശ്യപ്പെടുമ്പോൾ തനിക്ക് കടുത്ത മാനസിക സമ്മർദമുണ്ടാകുന്നുവെന്നാണ് ബ്രിട്ടീഷുകാരൻ വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്. നിങ്ങൾ എന്തിനാണ് കരയുന്നതെന്നും നിങ്ങൾ വളരെ നല്ല മനുഷ്യനാണെന്നും തട്ടിപ്പുകാരൻ ബ്രിട്ടീഷുകാരനെ വശത്താക്കാൻ ശ്രമിക്കുകയാണ് പിന്നീട് ചെയ്യുന്നത്. മറ്റൊരു ബ്രിട്ടീഷ് ഇരയുമായി കോൾ സെന്ററിലുള്ളവർ സംസാരിക്കുന്നതിന്റെ ഫൂട്ടേജും പുറത്ത് വന്നിട്ടുണ്ട്.ഇയാളോട് കോൾ സെന്ററുകാരൻ 150 പൗണ്ടാണ് ആവശ്യപ്പെടുന്നത്.

ഇത്തരത്തിൽ ബ്രിട്ടീഷുകാരെ വിവിധ വാഗ്ദാനങ്ങൾ നൽകി നിരവധി പൗണ്ടുകൾ തട്ടിയെടുത്തതിന്റെ വിജയോന്മാദത്തിൽ ഇന്ത്യയിലെ കോൾ സെന്ററിലിരുന്ന് തട്ടിപ്പുകാർ പൊട്ടിച്ചിരിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത്തരം തട്ടിപ്പിലൂടെ ഈ കോൾ സെന്റർ സായിപ്പന്മാരെ പറ്റിച്ച് മാസത്തിൽ നാല് ലക്ഷത്തോളം പൗണ്ട് അടിച്ചെടുത്തിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇരകളുടെ കമ്പ്യൂട്ടറുകളിൽ വ്യാജ പോപ്പ് അപ് വാണിംഗുകൾ ഉയർത്തി അത് പരിഹരിക്കാനെന്ന പേരിലാണിവർ വൻ തുകകൾ അടിച്ചെടുക്കുന്നത്.മൈക്രോസോഫ്റ്റിൽ നിന്നാണെന്ന മട്ടിലാണ് തട്ടിപ്പ് അരങ്ങേറുന്നത്.

തങ്ങൾ മൈക്രോസോഫ്ററ് പ്രതിനിധിയുമായിട്ടാണ് ആശയവിനിമയം നടത്തുന്നതെന്നും പണം കൈമാറുന്നതെന്നും ബ്രിട്ടീഷുകാർ തെറ്റിദ്ധരിക്കുമ്പോൾ അവരുടെ കോളുകൾ ഇന്ത്യയിലെ കോൾ സെന്ററിലേക്കാണ് പോകുന്നത്. ട്രാൻസ്ഫർ ചെയ്യുന്ന പണവും ഈ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണെത്തുന്നത്. ഇരകളുടെ കമ്പ്യൂട്ടറുകളുടെ പ്രശ്നം പരിഹരിക്കുന്നതിനായി നാലക്ക സംഖ്യയാണ് കോൾ സെന്ററിലെ തട്ടിപ്പുകാർ പ്രതിഫലമായി ചോദിച്ച് വാങ്ങുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP