Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഷണം ലക്ഷ്യമിട്ട് വലിഞ്ഞ് കയറിയത് അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിലേക്ക്; ഗ്രില്ലിട്ട ജനലിലൂടെ അകത്ത് കയറാൻ കഴിയാതെ വന്നതോടെ സകല കോൺസൺട്രേഷനും പോയി; രക്ഷിക്കണമെന്ന് അലറി കരഞ്ഞ കള്ളനെ നിലത്തിറക്കിയത് ഫയർഫോഴ്‌സെത്തി: ബെംഗളൂരുവിൽ നടന്ന പരാജയപ്പെട്ടു പോയ മോഷണത്തിന്റെ വീഡിയോ വൈറൽ

മോഷണം ലക്ഷ്യമിട്ട് വലിഞ്ഞ് കയറിയത് അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിലേക്ക്; ഗ്രില്ലിട്ട ജനലിലൂടെ അകത്ത് കയറാൻ കഴിയാതെ വന്നതോടെ സകല കോൺസൺട്രേഷനും പോയി; രക്ഷിക്കണമെന്ന് അലറി കരഞ്ഞ കള്ളനെ നിലത്തിറക്കിയത് ഫയർഫോഴ്‌സെത്തി: ബെംഗളൂരുവിൽ നടന്ന പരാജയപ്പെട്ടു പോയ മോഷണത്തിന്റെ വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

ബെംഗളൂർ: മോഷ്ടിക്കാനായി അപ്പാർട്ട്‌മെന്റിന്റെ മുകളിലേക്ക് വലിഞ്ഞ് കയറിയ കള്ളൻ ജനലിന്റെ സൈഡിൽ കുടുങ്ങി. രക്ഷിക്കണമെന്ന് അലറി കരഞ്ഞ കള്ളനെ ഒടുവിൽ പൊലീസ് എത്തിയാണ് നിലത്തിറക്കിയത്. മൂന്നാം നിലയിലെ അപ്പാർട്ട്‌മെന്റ് ലക്ഷ്യമാക്കി കയറിയ കള്ളൻ ജനലിലൂടെ അകത്ത് കയറാനാണ് പദ്ധതിയിട്ടത്. എന്നാൽ മൂന്നാം നിലയിലെത്തിയപ്പോഴാണ് അപ്പർട്ട്‌മെന്റിന്റെ ജനലിന് ഗ്രില്ലിട്ടിരിക്കുകയാണെന്ന കാര്യം ഇയാൾക്ക് മനസ്സിലായത്. ഇതോടെ ജനലിലൂടെ അകത്തേക്ക് കടക്കാനും കഴിഞ്ഞില്ല. ജനലിന് സൈഡിൽ ഇതോടെ ഇയാൾ കുടുങ്ങുകയും ചെയ്തു.

മോഷണ ശ്രമം പരാജയപ്പെട്ടതോടെ മുകളിൽ നിന്നും താഴേക്ക് നോക്കിയ ഇയാൾ താഴെ റോഡിലൂടെ ആളുകൾ പോകുന്നത് കണ്ട് ഭയപ്പെടുകയും ചെയ്തു. ഇതോടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കള്ളൻ അലറി കരയുകയായിരുന്നു. ബെംഗളൂരുവിലാണ് സംഭവം. സുഹാന്ത് എന്നയാളാണ് മോഷണ ശ്രമം നടത്തിയത്. ഒടുവിൽ ഫയർ ഫോഴ്‌സ് എത്തിയാണ് ഇയാളെ താഴെ ഇറക്കിയത്. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലായി. ഫെബ്രുവരി 23നാണ് സംഭവം നടന്നത്.

കള്ളന്റെ കരച്ചിൽ കേട്ട വീട്ടുകാർ പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിക്കുക ആയിരുന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തി ഏണി വഴി ഇയാളെ കെട്ടി ഇറക്കുകയാണ് ചെയ്തത്. വിഐപി സുരക്ഷയിൽ കള്ളൻ ഇറങ്ങുന്നത് കാണാൻ നിരവധി ആളുകളും തടിച്ചു കൂടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP