Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യജമാനന്റെ ടീ ഷർട്ട് അലക്കി വെളുപ്പിച്ച് ചിമ്പാൻസി; സോപ്പും ബ്രഷും ഉപയോഗിച്ച് അലക്കിയ ശേഷം വെള്ളത്തിൽ കഴുകി എടുക്കുന്ന ചിമ്പാൻസിയുടെ വീഡിയോ വൈറലാകുന്നു

യജമാനന്റെ ടീ ഷർട്ട് അലക്കി വെളുപ്പിച്ച് ചിമ്പാൻസി; സോപ്പും ബ്രഷും ഉപയോഗിച്ച് അലക്കിയ ശേഷം വെള്ളത്തിൽ കഴുകി എടുക്കുന്ന ചിമ്പാൻസിയുടെ വീഡിയോ വൈറലാകുന്നു

സ്വന്തം ലേഖകൻ

ബീജിങ്: ബുദ്ധിയുടെ കാര്യത്തിൽ മുമ്പന്മാരാണ് ചിമ്പാൻസികൾ. ബുദ്ധിമാന്മാരിൽ ബുദ്ധിമാനാണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് യൂഹി എന്ന ചൈനക്കാരനായ ചിമ്പാൻസി. തന്റെ യജദമാനന്റെ വസ്ത്രങ്ങൾ അലക്കി കൊടുത്താണ് 18കാരനായ യൂഹി ശ്രദ്ധ നേടുന്നത്. ഉഫടമസ്ഥന്റെ വെള്ള ടീ ഷർട്ട് അര മണിക്കൂർ എടുത്താണ് അവൻ സോപ്പും ബ്രഷും ഉപയോഗദിച്ച് വൃത്തിയാക്കുന്നത്.

തെക്ക് പടിഞ്ഞറൻ ചൈനയിലെ ചോങ് ഇങിലുള്ള ലേ ലിഡു തീം പാർക്കിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് യൂഹി വസ്ത്രം കഴുകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. തന്റെ കെയറർ വസ്ത്രം കഴുകുന്നത് കണ്ടാണ് യൂഹി ഇത് പഠിച്ചത്. യൂഹി എന്തു കണ്ടാലും വളരെ ജിജ്ഞാസയോടെ നോക്കുന്ന ഒരു മൃഗമാണെന്നും മറ്റുള്ളവരെ അനുകരിക്കാൻ അവൻ മിടുക്കനാണെന്നും കെയറർ പറയുന്നു.

വസ്ത്രം അലക്കുന്നത് ശ്രദ്ധ പാർവ്വം എന്നും വീക്ഷിക്കുനതിനാൽ ഒരു ദിവസം കെയറർ തന്റെ വസ്ത്രം അലക്കാൻ യൂഹിയെ ഏൽപ്പിക്കുക ആയിരുന്നു. ഒരു ബ്രഷും ബാർസോപ്പും അവന് നൽകി. ഉടൻ യൂഹിയും 17 വയസ്സുള്ള അവന്റെ സഹോദരിയും കൂടി കൂട്ടിൽ നിന്നും പുറത്ത് വന്നു. യൂഹി ഷർട്ട് അലക്കാനും തുടങ്ങി. ബ്രഷും സോപ്പും എടുക്കുന്നതിന് മുമ്പ് തന്റെ സഹോദരി അടുത്തുണ്ടോ എന്നും യൂഹി നോക്കുന്നതും വീഡിയോയിൽ കാണാം. ഷർട്ട് അലക്കി വെളിപ്പിച്ച ശേഷം പുളിലിറങ്ങി ഷർട്ട് ഉലച്ച് കഴുകി. പിന്നീട് അവൻ തന്റെ കെയററുടെ ടീ ഷർട്ട് കഴുകുന്നത് പതിവാക്കുകയും ചെയ്തു. അര മണിക്കൂർ എടുത്താണ് യൂഹി ഇത് കഴുകി വൃത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP