Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുകവലിക്കുന്നത് ആരോഗ്യത്തിന് കുഴപ്പമെന്ന് വിശ്വസിക്കാൻ ഇനിയും പ്രയാസമുള്ളവരുണ്ടോ? എങ്കിൽ ഈ പുകവലിക്കാരന്റെ ശ്വാസകോശം നീക്കുന്ന വീഡിയോ കണ്ട് നോക്കൂ: മുഴുവൻ കറുത്ത് പോയ ഒരു പുകവലിക്കാരന്റെ ശ്വാസകോശം വൈറലാകുമ്പോൾ

പുകവലിക്കുന്നത് ആരോഗ്യത്തിന് കുഴപ്പമെന്ന് വിശ്വസിക്കാൻ ഇനിയും പ്രയാസമുള്ളവരുണ്ടോ? എങ്കിൽ ഈ പുകവലിക്കാരന്റെ ശ്വാസകോശം നീക്കുന്ന വീഡിയോ കണ്ട് നോക്കൂ: മുഴുവൻ കറുത്ത് പോയ ഒരു പുകവലിക്കാരന്റെ ശ്വാസകോശം വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

ചൈന: പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ഒരിക്കലും അത് അംഗീകരിക്കാൻ പുകവലിക്കാർ തയ്യാറാവില്ല. എന്നാൽ പുകവലിച്ച് വലിച്ച് ശ്വാസകോശം കറുത്ത് പോയ ഒരാളുടെ ശ്വാസകോശം നീക്കുന്നത് കണ്ട് അന്തംവിടുകയാണ് വീഡിയോ കണ്ടവർ കണ്ടവർ. ആകെ കറുത്തു പോയ ശ്വാസ കോശം ഡോക്ടർമാർ പുറത്തെടുക്കുന്ന വീഡിയോ വൈറലാവുകയാണ്.

കഴിഞ്ഞ 30 വർഷമായി പുകവലിക്കുന്നയാളുടെ ശ്വാസകോശമാണ് നീക്കം ചെയ്തത്. മൂന്ന് ദശാബ്ദമായി പുകവലിച്ച് ടാറിന്റെ നിറത്തിലാവുകയായിരുന്നു ഇയാളുടെ ശ്വാസകോശം. വിവിധ ശ്വാസകോശ രോഗങ്ങളെ തുടർന്ന് മരിച്ച 52കാരന്റെ ശ്വാസകോശം പുറത്തെടുത്താണ് ഇത് വിശദീകരിച്ചിരിക്കുന്നത്. ചൈനയിലെ ജിയാങ്‌സുവിലെ വുക്‌സി പീപ്പിൾസ് ഹോസ്പിറ്റലിലാണ് ഇയാളുടെ ശ്വാസകോശം പുറത്തെടുത്തത്.

സർജന്മാർ റെക്കോർഡ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 25 മില്ല്യൺ പേരാണ് സോഷ്യൽ മീഡിയ വഴി കണ്ടത് ഏറ്റവും വലി പുകവലി വിരുദ്ധ പരസ്യമായാണ് ഇതിനെ ജനങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇനിയും നിങ്ങൾക്ക് പുകവലിക്കാൻ ധൈര്യമുണ്ടോ എന്ന തലക്കെട്ടോടു കൂടിയാണ് ആശുപത്രി അധികൃതർ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റാണ് വലിച്ചിരുന്നത്.

ഇയാൾ മരണ ശേഷം അവയവങ്ങൾ ദാനം ചെയ്യാനുള്ള ഉടമ്പടിയിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ ഇവയൊന്നും ഉപയോഗിക്കാനാവുന്ന വിധത്തിലല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇയാൾക്ക് മസ്തിഷ്‌ക മരണം സംഭവിക്കുക ആയിരുന്നു. അതിന് ശേഷം ഉടമ്പടി പ്രകാരം ആശുപത്രി അധികൃതർ അയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അവയവങ്ങൾ ആർക്കും ദാനം ചെയ്യാൻ സാധിക്കാനാവാത്ത നിലയിലാണെന്ന് ഡോക്ടർമാർ കണ്ടെത്തുക ആയിരുന്നു. ഇയാൾക്ക് ലങ് പൾമിനറി എംഫിസൈമ എ്‌ന രോഗാവസ്ഥയായിരുന്നു. ഇത് അവയവ വളർച്ചയ്ക്ക് കാരണമാകുന്ന അസുഖമാണ്. ഇത് ശ്വാസ തടസ്സത്തിന് കാരണമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP