Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൗതുകം ലേശം കൂടിപ്പോയി; ഷിപ്പിന്റെ 11ാം നിലയിൽ നിന്ന് കടലിൽ ചാടി അമേരിക്കൻ യാത്രികന്റെ സാഹസം; ചാട്ടത്തിന് ശേഷം 27കാരനെ ആജീവനാന്തം ബാൻ ചെയ്ത് റോയൽ കരീബിയൻ ക്രൂയിസ് ഷിപ്പ്; വൈറലായി 120അടി ഉയരത്തിൽ നിന്നുള്ള ചാട്ടം

കൗതുകം ലേശം കൂടിപ്പോയി; ഷിപ്പിന്റെ 11ാം നിലയിൽ നിന്ന് കടലിൽ ചാടി അമേരിക്കൻ യാത്രികന്റെ സാഹസം; ചാട്ടത്തിന് ശേഷം 27കാരനെ ആജീവനാന്തം ബാൻ ചെയ്ത് റോയൽ കരീബിയൻ ക്രൂയിസ് ഷിപ്പ്; വൈറലായി 120അടി ഉയരത്തിൽ നിന്നുള്ള ചാട്ടം

മറുനാടൻ ഡെസ്‌ക്‌

പലതരം സാഹസങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അവയിൽ ചിലത് അതിരുകടക്കുന്നവയാണ്. അവയ്ക്ക് വലിയ വിലയും നൽകേണ്ടി വരും. അത്തരത്തിലുള്ള ഒന്നാണ് കഴിഞ്ഞ ദിവസം റോയൽ കരീബിയൻ ക്രൂയിസ് ഷിപ്പിൽ അരങ്ങേറിയത്. നിക്ക് നയ്‌ദേവ് എന്ന വാഷിങ്ടണിൽ നിന്നുള്ള യുവാവിന് കൂട്ടുകാരോടൊപ്പം കപ്പലിൽ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ കൗതുകം ലേശം കൂടിപ്പോയി.

കപ്പലിന്റെ 11ാം നിലയിലേ ബാൽക്കണിയിൽ കയറി എല്ലാവരെയും അത്ഭുതപ്പെടുത്തി താഴേക്ക് ചാടുകയായിരുന്നു ഈ 27കാരൻ.കൂട്ടുകാരോടൊപ്പം സംസാരിച്ച് നിൽക്കവെയായായിരുന്നു യുവാവിന്റെ സാഹസം. ഏകദേശം 120 അടി ഉയരത്തിൽ നിന്നുള്ള ചാട്ടം കൂട്ടുകാർ പകർത്തി സേഷ്യൽ മിഡിയയിൽ വൈറലാക്കിയിട്ടുണ്ട്.

ചാട്ടം യുവാവ് തന്നെയാണ് ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതെന്നും ഇവർ പറഞ്ഞു. എന്നാൽ ഈ ചാട്ടത്തിന് ശേഷം യുവാവിനെ കപ്പിലിൽ നിന്ന് പുറത്താക്കിയെന്ന് മാത്രമാല്ല ആജീവനാന്തം റോയൽ കരീബിയൻ ക്രൂയിസ് ഷിപ്പിൽ നിന്ന് ബാൻ ചെയ്തു. ഇതോടൊപ്പം ഇയാളുടെ സുഹൃത്തുക്കളെയും ബാൻ ചെയ്‌തെന്നും ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കപ്പൽ അധികൃതർ അറിയിച്ചു.

ചാട്ടത്തിന് ശേഷം നീന്തിപ്പോകുന്ന യുവാവിനെയും വീഡിയോയിൽ കാണം.യുവാവിന്റെ ഭാഗ്യവശാൽ പൊലീസ് ഇയാൾക്കെതിരെ നിയമനടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. തലേ ദിവസത്തിൽ താൻ കൂടുതലായി മദ്യപിച്ചിരുന്നെന്നും അതിന്റെ ഹാങ്ഓവറിൽ ചെയ്തുപോയതാണെന്നും താൻ ഇതുപോലെയുള്ള ഉയരത്തിൽ നിന്ന് നേരത്തെ ചാടിയിരുന്നെന്നും.

ഒരു വീഡിയോ വൈറലാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സാഹസം ഏറ്റെടുത്തതെന്നും നിക്ക് പറഞ്ഞു. വീഡിയോ ഇതിനോടകം 85000ലധികം പേർ കണ്ടു കഴിഞ്ഞു. പലരും ചാട്ടത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. താങ്കൾ ചാടുന്നതിന് മുൻപ് മാതാപിതാക്കളെക്കുറിച്ച് ആലോചിക്കുന്നത് നല്ലതായിരിക്കുമെന്ന് ഉപദേശിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP