Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഡാർക്ക് സോണുണ്ടെന്ന് പറയാറുണ്ട്'; മമ്മൂട്ടി ചിത്രമായ 'ദി പ്രീസ്റ്റി'ന്റെ ടീസർ റിലീസ് ചെയ്തു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഡാർക്ക് സോണുണ്ടെന്ന് പറയാറുണ്ട്'; മമ്മൂട്ടി ചിത്രമായ 'ദി പ്രീസ്റ്റി'ന്റെ ടീസർ റിലീസ് ചെയ്തു; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'ദി പ്രീസ്റ്റി'ന്റെ ടീസർ റിലീസ് ചെയ്തു. 'ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഡാർക്ക് സോണുണ്ടെന്ന് പറയാറുണ്ട്' എന്ന മമ്മൂട്ടിയുടെ ഡയലോ​ഗോടെയാണ് ടീസർ ആരംഭിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. ദുരൂഹതകളും ആകാംക്ഷകളും നിറഞ്ഞതാണ് ടീസർ. മമ്മൂട്ടിയും നടി മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ വീഡിയോയിൽ കാണാം. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് മൂലം ഷൂട്ടിങ് നീണ്ടു. ഒടുവിൽ കഴിഞ്ഞ മാസം ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.

ചിത്രത്തിൽ ഒരു വൈദികനായി വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്ക് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ജനലിനഭിമുഖമായി ഇരിക്കുന്ന മമ്മൂട്ടിയും അരികിലായി ഒരു നായയുമാണ് പോസ്റ്ററിലുള്ളത്. അടുത്തിടെ പുറത്തുവന്ന ചില പോസ്റ്ററുകളിലും മമ്മൂട്ടിയുടെ കഥാപാത്രത്തിനോടൊപ്പം ഈ നായയുമുണ്ടായിരുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP