Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രിയിൽ വണ്ടിയോടിക്കുമ്പോൾ ഉറക്കം കളയാൻ മരുന്നുമായി കേരള പൊലീസ്; വഴിയിൽ കൈകാട്ടിയാൽ പേടിക്കേണ്ട...ചുക്കുകാപ്പി തരാനാണ്: ചെങ്ങന്നൂരിൽ തുടക്കമിട്ട പരിപാടിയുടെ വീഡിയോ പൊലീസ് ഫേസ്‌ബുക്ക് പേജിലിട്ടപ്പോൾ ചുക്കുകാപ്പി മാത്രം പോരാ കടിയും വേണമെന്ന് ഉഗ്രൻ കമന്റുകളും

രാത്രിയിൽ വണ്ടിയോടിക്കുമ്പോൾ ഉറക്കം കളയാൻ മരുന്നുമായി കേരള പൊലീസ്; വഴിയിൽ കൈകാട്ടിയാൽ പേടിക്കേണ്ട...ചുക്കുകാപ്പി തരാനാണ്: ചെങ്ങന്നൂരിൽ തുടക്കമിട്ട പരിപാടിയുടെ വീഡിയോ പൊലീസ് ഫേസ്‌ബുക്ക് പേജിലിട്ടപ്പോൾ ചുക്കുകാപ്പി മാത്രം പോരാ കടിയും വേണമെന്ന് ഉഗ്രൻ കമന്റുകളും

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: ബാലഭാസ്‌കറിന്റെയും കുടുംബത്തിന്റെയും ദുരന്തം മറക്കായിട്ടില്ല. ഉറക്കം വന്നുകൺപോളകളെ തഴുകിയപ്പോഴായിരുന്നു രണ്ടുജീവനെടുത്ത ആ അപകടം. പല അപകടങ്ങളും രാത്രിയിലാണ് സംഭവിക്കാറുള്ളത്. മതിയായ ഉറക്കം കിട്ടാതെ വണ്ടി ഓടിക്കുന്നവർ വിശ്രമിക്കാതെ അതുതുടരുമ്പോഴാണ് അപകടങ്ങൾ ഏറുന്നത്.

രാത്രിയിൽ വണ്ടി ഓടിക്കുന്നവരുടെ ഉറക്കത്തെ ഓടിക്കാൻ നല്ല സ്‌റ്റൈലൻ ആശയവുമായി കേരള പൊലീസ് എത്തി. രാത്രി വണ്ടി ഓടിക്കുന്നവർക്ക് ചുക്കുകാപ്പി നൽകുകയാണ് ആലപ്പുഴ ജില്ല പൊലീസ്. ചെങ്ങന്നൂരിൽ നിന്നുള്ള വീഡിയോ പുറത്തിറങ്ങിയതോടെ ആശയം മിക്കവരും കൈയടിച്ചുപാസാക്കി. കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന വീഡിയോയ്ക്ക് ലൈക്കും കിട്ടുന്നുണ്ട്. പിന്നെ നല്ല ഉഗ്രൻ കമന്റുകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP