Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്മമനസിന്റെ പ്രതീക്ഷകളും നൊമ്പരങ്ങളും നിറച്ച് 'കണ്മണിപ്പൂവേ'; നജീം അർഷാദിന്റെ താരാട്ടുപാട്ടിൽ ഏതുമനവും അലിയും

അമ്മമനസിന്റെ പ്രതീക്ഷകളും നൊമ്പരങ്ങളും നിറച്ച് 'കണ്മണിപ്പൂവേ'; നജീം അർഷാദിന്റെ താരാട്ടുപാട്ടിൽ ഏതുമനവും അലിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളികൾക്ക് ഏറെ ഇഷ്ടമാണ് താരാട്ടുപാട്ടുകളോട്. കുഞ്ഞുമക്കളെ താരാട്ടുപാടി ഉറക്കാത്ത അമ്മമാരുണ്ടാകില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഓമനത്തിങ്കൾ കിടാവ് പാടാത്ത മലയാളികൾ ആരും തന്നെ കാണില്ല. ഇപ്പോൾ അമ്മ മനസ്സിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും നൊമ്പരങ്ങളും ആസ്വാദക ഹൃദയങ്ങളിലേക്ക് പകർന്നു നല്കുന്ന അതിമനോഹര ഗാനവുമായി എത്തുകയാണ് ഗ്രീൻ ട്യൂൺസ്. മലയാളികളുടെ പ്രിയ ഗായകൻ നജീം അർഷാദിന്റെ മധുര സ്വരത്തിലൂടെയാണ് 'കണ്മണിപ്പൂവേ' എന്ന താരാട്ടുപാട്ട് ശ്രാതാക്കൾക്കരികിലേയ്ക്ക് എത്തുന്നത്. റിയാലിറ്റിഷോകളിലൂടെ ശ്രദ്ധേയയായ അപർണ ഹരികുമാറാണ് നജീമിനൊപ്പം ഗാനം ആലപിക്കുന്നത്.

ഗ്രീൻ ട്യൂൺസ് യൂട്യൂബ് ചാനലിനുവേണ്ടി അനിൽ രവീന്ദ്രൻ രചിച്ച് ഡാനി ഡേവിസ് ഈണം പകർന്ന ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെ മികവ് തെളിയിച്ച ചാരു ഹരിഹരനാണ്. പ്രശസ്ത പിന്നണി ഗായിക ബി. അരുന്ധതിയുടെ മകളാണ് ചാരു. സോഷ്യൽ മീഡിയയിൽ നിറ സംഗീത സാന്നിധ്യമായ വരുൺ കുമാറിന്റെ ഓടക്കുഴലും പുതുതലമുറയിൽ ഏറെ ശ്രദ്ധേയനായ റിതു വൈശാഖിന്റെ വയലിനും പാട്ടിനെ മികവുറ്റതാക്കുന്നു



'ചെമ്പരത്തിപ്പൂ' എന്ന മലയാള ചിത്രത്തിലും നിരവധി കന്നഡ ചിത്രങ്ങളിലും നായികാവേഷത്തിലെത്തിയ പാർവതി അരുണാണ് 'കണ്മണിപ്പൂവി'ലെ തന്റെ തിളക്കമാർന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. 'പതിനെട്ടാം പടി', 'കോളാമ്പി' തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത അങ്കിത് ഹരികൃഷ്ണനൊപ്പം ബേബി വേദികയും ഗാനരംഗത്തിൽ അഭിനയിക്കുന്നു.

വേണു ശശിധരൻ ലേഖ എന്ന യുവ സംവിധായകന്റെ പ്രതിഭയുടെ കയ്യൊപ്പ് ഗാന രംഗങ്ങളിൽ തെളിഞ്ഞു കാണാം. രാജേഷ് ജയകുമാർ എഡിറ്റിങ്ങും സൂര്യ രാജ സഹ സംവിധാനവും നിർവഹിച്ചിരിക്കുന്നു. പോസ്റ്റർ ഡിസൈൻ വരുൺ മോഹൻ. കുറഞ്ഞകാലം കൊണ്ടുതന്നെ മ്യൂസിക് വീഡിയോ രംഗത്തു ശ്രദ്ധേയസാന്നിധ്യമായ ഗ്രീൻട്യൂൺസിന്റെ നാലാമത്തെ ഗാനമാണിത്. ആദ്യം പുറത്തിറക്കിയ 'ഈണത്തിൽ' എന്ന ഉണ്ണിമേനോൻ ഗാനവും 'മഴയിലും ചേലായ്' എന്ന വിധു പ്രതാപ് ഗാനവും വൺ മില്യൺ ക്ലബ്ബിൽ എത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP