Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോറോണക്കെതിരെ ബോധവൽക്കരണവുമായി അദ്ധ്യാപകന്റെ ഷോർട്ട് ഫിലിം; ചിത്രീകരണം നടത്തിയത് കോറോണ പ്രോട്ടോകോൽ പാലിച്ച്; അഭിനയിച്ചതും അദ്ധ്യാപക ദമ്പതികളുടെ മക്കൾ; ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലായി

കോറോണക്കെതിരെ ബോധവൽക്കരണവുമായി അദ്ധ്യാപകന്റെ ഷോർട്ട് ഫിലിം; ചിത്രീകരണം നടത്തിയത് കോറോണ പ്രോട്ടോകോൽ പാലിച്ച്; അഭിനയിച്ചതും അദ്ധ്യാപക ദമ്പതികളുടെ മക്കൾ; ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലായി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോറോണക്കെതിരെ ബോധവൽക്കരണവുമായി അദ്ധ്യാപകന്റെ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലായി.പേരോട് എം.ഐ.എം.ഹയർസെക്കന്ററി സ്‌കൂൾ ജെർണലിസം അദ്ധ്യാപകൻ ഇസ്മായിൽ വാണിമേലാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം നിർമ്മിച്ചത്. ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം നടത്തിയത് കോറോണ പ്രൊട്ടോകോൽ പാലിച്ചാണ്.സംവിധായകനായ ഇസ്മായിലിൽ വാണിമേലിന്റെ വീടും പരിസരത്തുമാണ് ഷോർട്ട് ഫിലിം ഷൂട്ട് ചെയ്തത്.ഷോർട്ട് ഫിലിമിൽ അഭിനയിച്ചത് അദ്ധ്യാപക ദമ്പതികളുടെ മക്കളാണ്.

ഐസ്‌ക്രീമുമായി വീട്ടിലേക്ക് വരുന്ന സഹോദരനോട് ഇളയ മകൾ ഹാന്റ് വാഷ് ഉപയോഗിച്ച് കൈകഴുകുന്നതിന്റെ ആവിശ്യകത വിശദീകരിക്കുന്നതാണ് ഷോർട്ട് ഫിലിമിന്റെ പ്രമേയം.കൊറോണയെ കുറിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളെ ബോധവൽക്കരിക്കുന്നതും ഷോർട്ട് ഫിലിമിലുണ്ട്.വളരെ ചെറിയ സമയം കൊണ്ട് കൊറോണക്കെതിരെ നല്ലൊരു സന്ദേശം കൈമാറാനാണ് ശ്രമിച്ചതെന്നും ഷോർട്ട് ഫിലിമിന് സമൂഹമാധ്യമങ്ങളിൽ നല്ല പിന്തുണയാണ് ലഭിച്ചതെന്നും ഷോർട്ട് ഫിലിം നിർമ്മിച്ച ഇസ്മായിൽ വാണിമേൽ പറഞ്ഞു.

വാണിമേൽ എം.യു.പി.സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന റഹംദില്ലും,രണ്ടാം ക്ലാസിൽ പഠിക്കുന്ന സ്വനിഅ ഇസ്മായിലുമാണ് ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നത്.രണ്ട് പേരും ഇസ്മായിൽ വാണിമേലിന്റെയും ഭാര്യയും ഉമ്മത്തൂർ എം.എൽ.പി.സ്‌കൂൾ അദ്ധ്യാപിക എംപി.ഷർമിനയുടെയും മക്കളാണ്.ഇസ്ഹാഖ് വാണിമേലാണ് എഡിറ്റിങ് നിർവ്വഹിച്ചത്.മുൻ എംഎ‍ൽഎ.കെ.കെ.ലതിക,സോഷ്യൽ മീഡിയയിലെ സക്രിയ സാന്നിധ്യമായ ദിലീപ് പെരുമുണ്ടച്ചേരി,രാഗേഷ് കല്ലാച്ചി,സഈദ് വാണിമേൽ എന്നിവരുടെ എഫ്.ബി.പേജിലും ഇതിനകം ഷോർട്ട് ഫിലിം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ നിരവധി ഷോർട്ട് ഫിലിമുകൾ ഇസ്മായിൽ വാണിമേൽ സംവിധാനം ചെയ്തിട്ടുണ്ട്.അറിയപ്പെടുന്ന മാപ്പിള കവി കുന്നത്ത് മൊയ്തുമാഷെ കുറിച്ച് 'മ്മ്ടെ മൊയ്തു മാഷ്'എന്ന പേരിൽ തയ്യാറാക്കിയ ഡോക്യുമെന്ററി ഏറെ പ്രശസ്തമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP