Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജവെമ്പാലയുടെ മുൻപിൽ കൂറ്റൻ മലമ്പാമ്പ് ചെന്ന് പെട്ടാൽ എന്ത് സംഭവിക്കും? പൈത്തണെ മുഴുവനായി വിഴുങ്ങിയ രാജവെമ്പാല തല ചിതറി ചത്തു: അസാധാരണമായ ദൃശ്യങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ

രാജവെമ്പാലയുടെ മുൻപിൽ കൂറ്റൻ മലമ്പാമ്പ് ചെന്ന് പെട്ടാൽ എന്ത് സംഭവിക്കും? പൈത്തണെ മുഴുവനായി വിഴുങ്ങിയ രാജവെമ്പാല തല ചിതറി ചത്തു: അസാധാരണമായ ദൃശ്യങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

മനില: രാജവെമ്പാലയുടെ മുൻപിൽ ചെന്ന് പെട്ട കൂറ്റൻ മലമ്പാമ്പിനെ രാജവെമ്പാല വിഴുങ്ങി. ഫിലിപ്പൈൻസിലെ കിബൽവാനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാജവെമ്പാല ഒറ്റക്കടിയിൽ തന്നെ മലമ്പാമ്പിനെ കൊന്നു. തുടർന്ന് മലമ്പാമ്പിനെ രാജവെമ്പാല വിഴുങ്ങുകയും ചെയ്തു. എന്നാൽ മലമ്പാമ്പിനെ വിഴുങ്ങിയ രാജവെമ്പാലയുടെ തല പൊട്ടിത്തെറിച്ച് പോവുകയും ചെയ്തു.

രാജവെമ്പാലയുടെ വയറ് കീറിയാണ് നാട്ടുകാർ മലമ്പാമ്പിനെ പുറത്തെടുത്തത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ദാവോ ദെൽ സെറിലെ ഒരു നെൽ വയലിലാണ് നാട്ടുകാരെ പേടിപ്പെടുത്തിയ സംഭവം നടന്നത്. രാജവെമ്പാല മലമ്പാമ്പിനെ പൂർണ്ണമായും വിഴുങ്ങി. മലമ്പാമ്പിന്റെ വാല് മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. നിരവധി പേർക്ക് പാമ്പ് കടിയേറ്റിട്ടുള്ള സ്ഥലമായതിനാൽ സംഭവം കണ്ട നാട്ടുകാരും നടുങ്ങി. പിന്നീട് വയറ് മുറിച്ചാണ് നാട്ടുകാർ വയറ്റിനുള്ളിൽ നിന്നും മലമ്പാമ്പിനെ പുറത്ത് എടുത്തത്.

ധാരാളം വിഷ പാമ്പുകളാണ് ഈ പ്രദേശത്തുള്ളതെന്ന് നാട്ടുകാർ പറയുന്നു. നിരവധി പേരാണ് ഇവിടെ പാമ്പു കടിയേറ്റ് മരിച്ചിട്ടുള്ളത്.രാജവെമ്പാല ചത്തശേഷം നാട്ടുകാർ മെഷീൻ ഉപയോഗിച്ചാണ് വയറ് മുറിച്ചത്. 12 അടി നീളമായിരുന്നു രാജവെമ്പാലയ്ക്ക് ഉണ്ടായിരുന്നത്. ഇതിലും ചെറുതായിരുന്നു മലമ്പാമ്പ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP