Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാർ തോമസ് തറയിലിന് ഷിക്കാഗോയിൽ സ്വീകരണം നൽകി

മാർ തോമസ് തറയിലിന് ഷിക്കാഗോയിൽ സ്വീകരണം നൽകി

ജോയിച്ചൻ പുതുക്കുളം

 ഷിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാർ തോമസ് തറയിലിന് ഷിക്കാഗോയിൽ സ്വീകരണം നൽകി.ചങ്ങനാശേരി- കുട്ടനാട് നിവാസികളും, എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്നിയുടെ ഷിക്കാഗോ ചാപ്റ്ററും സംയുക്തമായാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്.

ജൂൺ 21-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നായിരുന്നു സ്വീകരണം നൽകിയത്. ഷിക്കാഗോ മാർത്തോമാ ശ്ശീഹാ സീറോ മലബാർ കത്തീഡ്രൽ ഹാളായിരുന്നു വേദി.

ഗുഡ്വിൻ ഫ്രാൻസീസിന്റെ പ്രാർത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്നി പ്രസിഡന്റ് ഷാജി കൈലാത്ത് അധ്യക്ഷത വഹിച്ചു. തോമസ് മൂലയിൽ സ്വാഗതം ആശംസിച്ചു. എബി തുരുത്തിയിൽ, ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

സഭയ്ക്കും സമൂഹത്തിനും ചെയ്ത സംഭാവനകളെ മുൻനിർത്തി എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്നിയുടെ പേരിൽ ജയിംസ് ഓലിക്കര മാർ തോമസ് തറയിലിനു ഫലകം നൽകി ആദരിച്ചു. മാർ തോമസ് തറയിൽ തനിക്ക് നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിനു ഹൃദ്യമായ ഭാഷയിൽ ഏവർക്കും നന്ദി പറഞ്ഞു.

മാർ തോമസ് തറയിൽ കാലഘട്ടത്തിന് അനുയോജ്യനായ ഒരു മേൽപ്പട്ടക്കാരനാണെന്ന് യോഗം വിലയിരുത്തി. സോഷ്യൽമീഡിയകളുടെ മാസ്മരിക സ്വാധീനത്തിൽ ചില തത്പരകക്ഷികളുടെ സ്വാകാര്യ അജണ്ടകളിൽ കുടുങ്ങിപ്പോകാതെ സത്യം എന്താണെന്ന് വിവേചിച്ചറിഞ്ഞ് വിവേകപൂർവ്വം പ്രവർത്തിക്കുന്നതിന് ഏവരും ജാത്രതപുലർത്തണമെന്ന് തന്റെ മറുപടി പ്രസംഗത്തിൽ മാർ തറയിൽ ഏവരേയും ഉദ്ബോധിപ്പിച്ചു.

വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും കാഴ്ചപ്പാടുകളും ആദർശങ്ങളും ശ്ശാഘനീയമാണ്. മാർ തറയിൽ സഭയ്ക്കും സമൂഹത്തിനും വേണ്ടി കാലം കരുതിവെച്ച ഒരു ദൈവനിയോഗവും മുതൽക്കൂട്ടുമാണ്.

സഭ അകത്തുനിന്നും പുറത്തുനിന്നും ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന ഈ കാലഘട്ടത്തിൽ ആനുകാലിക പ്രശ്നങ്ങളോട് മാർ തോമസ് തറയിൽ വച്ചുപുലർത്തുന്ന സമീപനങ്ങളും കാഴ്ചപ്പാടുകളും ദർശനങ്ങളും സഭാനേതൃത്വത്തിനും സമൂഹത്തിനും ഏറെ പ്രതീക്ഷയ്ക്ക് വകനല്കുന്നതാണ്.

അനീഷാ ഷാബു ഗാനം ആലപിച്ചു. എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്നി സെക്രട്ടറി ഷീബാ ഫ്രാൻസീസ് ഏവർക്കും നന്ദി പറഞ്ഞു. ഡോ. മനോജ് നേരിയംപാറമ്പിൽ അവതാരകനായിരുന്നു.

പരിപാടികളുടെ വിജയത്തിനായി എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്നിയുടെ എക്സിക്യൂട്ടീവ് സമിതി അംഗങ്ങളും ഉപദേശകസമിതി അംഗങ്ങളും വിവിധ കമ്മിറ്റികളിലായി ഒത്തൊരുമയോടെ പ്രവർത്തിച്ചു. വൈകിട്ട് 9.30-ന് ഡിന്നറോടെ യോഗം പര്യവസാനിച്ചു.

ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP