Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാലസ് സെന്റ് പോൾസ് മർത്തോമാ ചർച്ച് ടെലിവിഷൻ വിതരണം ചെയ്തു

ഡാലസ് സെന്റ് പോൾസ് മർത്തോമാ ചർച്ച് ടെലിവിഷൻ വിതരണം ചെയ്തു

പി പി ചെറിയാൻ

ഡാലസ്: ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷനുകൾ വിതരണം ചെയ്തു. കേരള കൗൺസിൽ ഓഫ് ചർച്ച് വോളണ്ടിയേഴ്സ് മുഖേന 30 ടിവികളും, മറ്റൊരു ഏജൻസി വഴി 6 ടിവികളും ഉൾപ്പെടെ 36 ടിവികളാണ് വിതരണം ചെയ്തത്.

ഇതിനോടനുബന്ധിച്ചു റാന്നി കുന്നം മർത്തോമാ വെക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ കേരള കൗൺസിൽ ഓഫ് ചർച്ച് ഭാരവാഹികളിൽ നിന്നും സ്‌കൂൾ പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്, പ്രധാനാധ്യാപിക മറിയാമ്മ വർഗീസ്, ഷീല വർഗീസ്, അനു വർഗീസ്, ബെറ്റി വർഗീസ് എന്നിവർ ചേർന്ന് കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ടിവികൾ ഏറ്റുവാങ്ങി.

ഡാലസ് സെന്റ് പോൾസ് മർത്തോമാ ചർച്ച് ഇടവക വികാരി റവ. മാത്യു ജോസഫ് (മനോജച്ചൻ) ഇടവക കമ്മിറ്റി, അംഗങ്ങൾ എന്നിവർക്കു പ്രിൻസിപ്പൽ നന്ദി പറഞ്ഞു. ലഭിച്ച സഹായത്തിന് പ്രധാനാധ്യാപിക മറിയാമ്മ വർഗീസ് വികാരിയച്ചനുൾപ്പെടെയുള്ളവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി.

കോവിഡ് മഹാമാരിക്കിടയിലും ദേവാലയങ്ങൾ അടഞ്ഞു കിടക്കുമ്പോഴും ഇങ്ങനെ ഒരാവശ്യം ഇടവകാംഗങ്ങളെ അറിയിച്ചപ്പോൾ മനസ്സു തുറന്ന് സഹായം നൽകിയ ഒരോരുത്തർക്കും മാത്യു ജോസഫച്ചൻ കൃതജ്ഞത അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP