Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

റോക്ക് ലാൻഡ്, ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാൾ

റോക്ക് ലാൻഡ്, ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാൾ

സ്വന്തം ലേഖകൻ

റോക്ലാൻഡ് വെസ്ലി ഹിൽസ് ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാൾ 2020, സെപ്റ്റംബർ 11 , 12 , 13 (വെള്ളി, ശനി, ഞായർ) തിയതികളിൽ ഭക്തിപൂർവ്വം ആഘോഷിക്കപ്പെടുന്നു.

സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്‌ച്ച മുതൽ സെപ്റ്റംബർ എട്ടു ചൊവ്വാഴ്‌ച്ച വരെ വൈകുന്നേരം ആറുമണിക്കുള്ള വിശുദ്ധബലിയോട് അനുബന്ധിച്ച് പരിശുദ്ധ അമ്മയുടെ നൊവേനയും എട്ടു നോമ്പ് ആചരണവും ഉണ്ടായിരിക്കും.

സെപ്റ്റംബർ 11, വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, വഴ്‌വ്.

ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ലദീഞ്ഞ്, തിരുനാൾ പാട്ടുകുർബ്ബാന, വാഴ്‌വ്, നൊവേന ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, ലദീഞ്ഞ് , പ്രദക്ഷിണം, വാഴ്‌വ്, പ്രസുദേന്തി വാഴ്‌ച്ച, കൊടിയിറക്ക്.

ഈ തിരുക്കർമ്മങ്ങളിൽ പങ്കുചേരുന്നതിന് എല്ലാ വിശ്വാസികളെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാദർ റാഫേൽ അമ്പാടൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP