Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീറോ മലബാർ കാത്തോലിക് കോൺഗ്രസ് (എസ്.എം.സി.സി.) നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാർ കാത്തോലിക് കോൺഗ്രസ് (എസ്.എം.സി.സി.) നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

ജോയിച്ചൻ പുതുക്കുളം

ലോസ് ഏഞ്ചൽസ്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക അല്മായ സംഘടനയായ സീറോ മലബാർ കത്തോലിക് കോൺഗ്രസിന്റെ (എസ്.എം.സി.സി.) ധനശേഖരണാർത്ഥം നടത്തിയ റാഫിൾ നറുക്കെടുപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. ലോസ് ആഞ്ചൽസിലെ സാന്റാ ആനയിലുള്ള സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്‌ച്ച നടന്ന എസ്.എം.സി.സി. യുടെ വാർഷിക സമ്മേളനത്തിലാണ് നറുക്കെടുപ്പും ഫല പ്രഖ്യാപനവും നടത്തിയത്.

പ്രസിഡന്റ് ശ്രീ സിജിൽ പാലക്കലോടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഫാദർ കുര്യൻ നടുവേലിചാലുങ്കൽ ഉൽഘാടനം ചെയ്തു. സെക്രട്ടറി മേഴ്സി മാത്യു, ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളി, വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടിൽ, ജോയിന്റ് ട്രെഷറർ മാത്യു ചാക്കോ ,എസ്.എം. സി.സി. നാഷണൽ കമ്മിറ്റി അംഗങ്ങൾ, ബോർഡ് മെംബേർസ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം, 2500 ഡോളർ വിലമതിക്കുന്ന ഫെയ്ത് ഹോളിഡേയ്സ് ട്രാവൽസ് (മിയാമി) ഹോളി ലാൻഡ് ട്രിപ്പ് പാക്കേജിന്, ഡെട്രോയിറ്റ് സെയിന്റ് തോമസ് സീറോ മലബാർ ഇടവകാംഗം എലിസബത്ത് തോമസ് (ഷീബ) അർഹയായി. രണ്ടാം സമ്മാനം ടോമി തോമസിനും ( സാന്റാ ആനാ ), മൂന്നാം സമ്മാനം ലിൻസൺ വർഗീസിനും (ഫോൾസോം) ലഭിച്ചു.

തുടർന്നുള്ള മൂന്ന് സമാശ്വാസ സമ്മാനങ്ങൾ സാജോ ജേക്കബ് ( സാന്റാ ആനാ ), ബീനാ ബെന്നി (സാന്റാ ആനാ ), സെബാസ്റ്റ്യൻ കല്ലുങ്കൽ (ഡിട്രോയിറ്റ്) എന്നിവർ നേടി.

ചെയർമാൻ ജോർജ്കുട്ടി പുല്ലാപ്പള്ളി, മാത്യു ചാക്കോ, ബൈജു വിധേയത്തിൽ, ടോമി തോമസ് എന്നിവരുടെ നേത്രത്വത്തിൽ ആണ് സമ്മേളനത്തിന്റെ തയ്യാറെടുപ്പുകൾ നടന്നത്. റാഫിൾ നറുക്കെടുപ്പും സമ്മേളനവും വിജയിപ്പിച്ച എല്ലാവര്ക്കും മാത്യു ചാക്കോ നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP