Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

''ആത്മീയം 2019'' - ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര... കുട്ടികൾക്കായി ഒരുക്കുന്ന ഏകദിന ധ്യാനം ഈമാസം 23ന്

''ആത്മീയം 2019'' - ദൈവകൃപ നിറഞ്ഞ ഒരു നോമ്പുകാല യാത്ര... കുട്ടികൾക്കായി ഒരുക്കുന്ന ഏകദിന ധ്യാനം ഈമാസം 23ന്

ജിയോ ജേക്കബ്ബ്

ഗാൽവേ: സെന്റ് തോമസ് സീറോ മലബാർ ചർച്ച് കുട്ടികൾക്കായുള്ള ഏകദിന ധ്യാനവും സീറോ മലബാർ യുത്ത് മൂവ്‌മെന്റ് (SMYM) Galway unit - ഉദ്ഘാടനവും ഈമാസം 23നു ശനിയാഴ്ച മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

അന്നേ ദിവസം മുതിർന്നവർക്കായി രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുർബ്ബാനയും തുടർന്ന് ഒരു മണി വരെ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഫാ. ക്ലെമെന്റ് പാടത്തീപറമ്പിൽ, ഫാ രാജേഷ് മേച്ചീറകാത്, ഫാ റോയ് വട്ടക്കാട്ട് & ടീം എന്നി വൈദികരാണ് ധ്യാനത്തിന് നേതൃത്വം നൽകുക.

കുട്ടികളെ, ജൂനിയർ (2nd Class മുതൽ 5th class ), സീനിയർ (6th class - 8th class ), Super സീനിയർ (9th class,Transition year & above) എന്നിങ്ങനെ കുട്ടികളെ മൂന്ന് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും.

കുട്ടികളുടെ മനസുകളെ വചനാധിഷ്ടിതമായി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കളികൾ, ദൈവിക പ്രവൃത്തനങ്ങൾ ദൃശ്യമാകുന്ന പ്രാർത്ഥനകൾ, വചനത്തിന്റെ അന്തർഭാവം ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്യപ്പെടുന്ന ക്ലാസുകൾ, ആത്മാവിനെ ദൈവസന്നിധിയിലേക്ക് ഉയർത്തുന്ന ഗാന ശുശ്രുഷ. ദൈവവുമായി അനുരഞ്ജിപ്പിക്കുന്ന കുമ്പസാരം, ജിവിത നവീകരിക്കപ്പെടുന്ന ആരാധന, വിശുദ്ധ കുർബാനയിലൂടെ ആത്മീയ ജീവിതം. എല്ലാ ക്രിസ്തീയ വിഭാഗത്തിലുള്ള വിശ്വാസികളുടെ കുട്ടികളെയും ധ്യാനത്തിലേക്കു വികാരി ഫാ.ജോസ് ഭരണികുളങ്ങര സ്വാഗതം ചെയ്യുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ധ്യാനം സമാപിക്കും.

രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. അതോടൊപ്പം കുട്ടികളുടെ രക്ഷാകർത്താക്കൾ 'parents consent form' നിർബന്ധമായും പൂരിപ്പിച്ച് നൽകേണ്ടതാണ്. ധ്യാന ദിവസം കുട്ടികൾക്ക് ഭക്ഷണം നൽകപ്പെടുന്നതാണ്.

കുടുതൽ വിവരങ്ങൾക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക
Jobby Paul :0851672375, Anil Jacob : 0879644979, Shaijy Johnosn : 0892455172

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP