Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകൾ സോമർസെറ്റിൽ സെപ്റ്റംബർ 30-ന് ഞായറാഴ്ച

തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകൾ സോമർസെറ്റിൽ സെപ്റ്റംബർ 30-ന് ഞായറാഴ്ച

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്സി: അൽമായർക്കിടയിൽ ദൈവശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടും, സോമർസെറ്റ് സെന്റ് തോമസ് ഇടവകയും ചേർന്ന് രൂപീകരിച്ച 'തിയോളജി എഡ്യൂക്കേഷൻ സെന്ററി'ൽനിന്ന് ദൈവശാസ്ത്ര ബിരുദാനന്തര ബിരുദധാരികളുടെ (എം ടി.എച്ച്) ആദ്യ ബാച്ച് പുറത്തിറങ്ങുന്നു.

ഷിക്കാഗോ സീറോ മലബാർ രൂപതയിലെ സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിൽ 2015 നവംബറിൽ തുടക്കം കുറിച്ച ആദ്യ ബാച്ചിൽ പഠനമാരംഭിച്ച 13 പേരാണ് തിയോളജിയിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയത്. 'ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ്' അമേരിക്കയിൽ ആദ്യമായി ആരംഭിച്ച സ്റ്റഡി സെന്ററാണ് സോമർസെറ്റിലുള്ളത്.

ബിരുദദാന ചടങ്ങുകൾ സെന്റ് തോമസ് സീറോ മലബാർ കത്തലിക് ഫൊറോനാ ദേവാലായത്തിൽ വച്ച് സെപ്റ്റംബർ 30 - ന് ഞായറാഴ്ച രാവിലെ 9:30 -നുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം നടക്കുന്നതാണ് എന്ന് വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ അറിയിച്ചു.

ചടങ്ങിൽ പ്രശസ്ത ബൈബിൾ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സർവോപരി ആൽഫാ ഇൻസ്റ്റിറ്റുട്ടിന്റെ സ്ഥാപകൻ കൂടിയായ റവ. ഡോ. മാർ. ജോസഫ് പാംപ്ലാനിയോടൊപ്പം, തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയും, ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലർ കൂടിയായ മാർ ജോർജ് ഞരളക്കാട്ടും സന്നിഹീതനായിരിക്കും.

ആനി എം. നെല്ലിക്കുന്നേൽ, എൽസമ്മ ജോസഫ്, ജെയ്‌സൺ ജി. അലക്‌സ്, ജാൻസി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായിൽ, മേരിക്കുട്ടി കുര്യൻ, റെനി പോളോ മുരിക്കൻ, ഷൈൻ സ്റ്റീഫൻ, സോഫിയ കൈരൻ, തെരേസ ടോമി, വർഗ്ഗീസ് അബ്രഹാം, വിൻസന്റ് തോമസ് എന്നിവരാണ് ആദ്യ ബാച്ചിൽ തീയോളജിയിൽ ബിരുദാനന്തര ബിരുദം (M.Th) കരസ്ഥമാക്കിയവർ.

യുജിസി ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയും സഭാനിയമ പ്രകാരവും തയാറാക്കിയ സമഗ്ര ബൈബിൾ മതപഠന കോഴ്സുകളാണ് ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സവിശേഷത.

ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകൾ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സ്സിൽ നാളെയുടെ ആത്മീയ നേതാക്കളെ വാർത്തെടുക്കാൻ ഇടവകകളെ സഹായിക്കുന്നതിനൊപ്പം ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ വിഭാഗീയ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ സസൂക്ഷ്മം വിശകലനം ചെയ്യാൻ സഭാംഗങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.

വിവിധ സർവകലാശാലകൾ, കോളജുകൾ, സെമിനാരികൾ, സഭാ രംഗങ്ങളിൽ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതർ, തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ് എഡ്യൂക്കേഷനിലൂടെ ലഭ്യമാക്കിയിരുന്നു.

ഈ വർഷം ഉടനെ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (M.Th) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ അലക്സ് (കോർഡിനേറ്റർ) (914) 645-9899, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978-9828, മേരീദാസൻ തോമസ് (ട്രസ്റ്റി) (201) 912-6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)762-6744, സാബിൻ മാത്യു (ട്രസ്റ്റി) (848) 391-8461.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP