Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റവ.ഫിലിപ്പ് ഫിലിപ്പിന് സമുചിത യാത്രയയപ്പു നൽകി

റവ.ഫിലിപ്പ് ഫിലിപ്പിന് സമുചിത യാത്രയയപ്പു നൽകി

ജീമോൻ റാന്നി.

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഏപ്രിലിൽ ഇന്ത്യയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നൽകി.

ട്രിനിറ്റി മാർത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയും സെന്റ് തോമസ് മാർത്തോമാ കോൺഗ്രിഗേഷൻ വികാരിയുമായ റവ. ഫിലിപ്പ് ഫിലിപ്പ് ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.

ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗതോടനുബന്ധിസച്ചായിരുന്നു യാത്രയപ്പ്. പ്രസിഡന്റ് റവ. ഫാ. ഐസക്.ബി. പ്രകാശ് അധ്യക്ഷത വഹിച്ചു. റവ. ഫാ. ഐസക്.ബി. പ്രകാശ്, റവ. കെ.ബി. കുരുവിള, സെക്രട്ടറി അനൂപ് ചെറുകാട്ടൂർ, മറ്റു ഭാരവാഹികൾ എന്നിവർ അച്ചന് യാത്രാമംഗളങ്ങൾ നേർന്നു സംസാരിച്ചു. കഴിഞ്ഞ മൂന്നു വർഷക്കാലം ഹൂസ്റ്റണിലെ എക്യൂമെനിക്കൽ പ്രസ്ഥാനത്തിന് അച്ചൻ നൽകിയ സംഭാവനകൾ വളരെ വിലമതിക്കത്തക്കതാണെന്നു പ്രസംഗകർ ചൂണ്ടിക്കാട്ടി.

എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ വകയായുള്ള മെമെന്റോയും അച്ചന് നൽകി.തുടർന്ന് റവ.ഫിലിപ്പ് ഫിലിപ്പും, ബസ്‌കിയാമ്മ ജിൻസി ഫിലിപ്പും മറുപടി പ്രസംഗങ്ങൾ നടത്തി. നാളിതു വരെ ലഭിച്ച എല്ലാ കൈത്താങ്ങലുകൾക്കും സഹകരണത്തിനും നന്ദി പ്രകാശിപ്പിച്ചതോടൊപ്പം എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ വളർച്ചക്കു എല്ലാ ഭാവുകങ്ങളും അവർ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP