Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ നയിക്കുന്ന തപസ്ധ്യാനം ഷിക്കാഗോയിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: നിരവധി ധ്യാനങ്ങളിൽ പങ്കെടുത്തിട്ടും ആത്മീയ അനുഭവത്തിലേക്ക് കടന്നുവരുവാൻ സാധിക്കാത്തവർക്ക് ആത്മീയവും, ഭൗതീകവുമായ വളർച്ചയ്ക്ക് തടസ്സമായ പാപ-ശാപ ബന്ധനങ്ങളിൽ നിന്നും മോചിതരാകുവാൻ സഹായിക്കുന്ന, മൂന്നുദിവസം താമസിച്ചു നടത്തുന്ന ഉപവാസ ധ്യാനം (തപസ്ധ്യാനം) നടത്തപ്പെടുന്നു.

സെപ്റ്റംബർ 12,13,14 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഷിക്കാഗോയിലെ ടെക്‌നി ടവേഴ്‌സ് കോൺഫറൻസ് ആൻഡ് റിട്രീറ്റ് സെന്ററിൽ വച്ചാണ് (2001 Waukegan Road, Technni, IL 60082) ധ്യാനം നടത്തപ്പെടുന്നത്.

12-ന് വെള്ളിയാഴ്ച രാവിലെ 9.30-ന് ആരംഭിക്കുന്ന ധ്യാനം 14-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ സമാപിക്കും. ഗുഡ്‌ന്യൂസ് ധ്യാന കേന്ദ്രങ്ങളിലൂടെ കുടക്കച്ചിറയിലും, ഇപ്പോൾ പാമ്പാടി എട്ടാം മൈലിലുള്ള ഗുഡ്‌ന്യൂസ് ധ്യാന കേന്ദ്രത്തിലൂടെയും പതിനായിരങ്ങൾക്ക് ആത്മീയ കൃപയുടെ വഴി തുറന്നുകൊണ്ടിരിക്കുന്ന പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിലാണ് ധ്യാനം നയിക്കുന്നത്.

ഈ ദൈവീകാനുഭവത്തിൽ പങ്കുചേർന്ന് ശാരീരിക-ആത്മീയ മേഖലകളിലെ ബന്ധനങ്ങളിൽ നിന്നും മോചിതരാകുവാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക. താമസ സൗകര്യം സെന്ററിൽ ലഭ്യമാണ്.

പി.ഡി. തോമസ് (വക്കച്ചൻ പുതുക്കുളം) 847 714 1234 (വീട്), 847 924 8079 (സെൽ), ആന്റണി ആലുംപറമ്പിൽ (708 890 4418), ലില്ലി തച്ചിൽ (708 253 5258), മിനി നെടുങ്ങോട്ടിൽ (630 677 5434).  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP