Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെൽവുഡിൽ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ധ്യാനം നയിക്കുന്നു

ബെൽവുഡിൽ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത ധ്യാനം നയിക്കുന്നു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് തുടക്കംകുറിച്ചുകൊണ്ടു ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ  അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനി മാർച്ച് 19-നു (ശനിയാഴ്ച) രാവിലെ 8.30-നു വിശുദ്ധ കുർബാന അർപ്പിക്കുന്നതും, തുടർന്നു പത്തു മുതൽ ഒന്നു വരെ നോമ്പുകാല ധ്യാനം നടത്തുന്നതുമായിരിക്കും. വികാരി ഫാ. ഡാനിയേൽ ജോർജ്, ട്രസ്റ്റി ജോൺ പി. ജോൺ, സെക്രട്ടറി റീനാ വർക്കി തുടങ്ങിയവർ ധ്യാനത്തിനും, തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ നടത്തുന്ന ഹാശാ ആഴ്ച ശുശ്രൂഷകൾക്കും എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.

വിശുദ്ധ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് മാർച്ച് 17-നു വൈകുന്നേരം ഏഴിനു വിശുദ്ധ കുർബാന, മാർച്ച് 18-നു വൈകുന്നേരം ഏഴിനു സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. മാർച്ച് 19-നു ശനിയാഴ്ച വൈകിട്ട് ഏഴിനു നടക്കുന്ന സന്ധ്യാ പ്രാർത്ഥനയോടുകൂടി ഹോശാന പെരുന്നാൾ ശുശ്രൂഷകൾ ആരംഭിക്കും. മാർച്ച് 20-നു (ഞായറാഴ്ച) രാവിലെ 8.30-നു പ്രഭാത പ്രാർത്ഥനയും, തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. കുരുത്തോല വാഴ്‌ത്തുകയും അതു കൈയിൽ പിടിച്ചുകൊണ്ട് വിശ്വാസികൾ പ്രദക്ഷിണം നടത്തി സ്തുതിഗീതങ്ങൾ ചൊല്ലുകയും ചെയ്യും. മാർച്ച് 20,21,22 (ഞായർ, തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ വൈകുന്നേരം ഏഴിനു സന്ധ്യാനമസ്‌കാരവും, ധ്യാനപ്രസംഗങ്ങളും ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് വിശുദ്ധ കുമ്പസാരം നടത്തുവാനുള്ള സൗകര്യമുണ്ടായിരിക്കും. മാർച്ച് 23-നു ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌കാരവും തുടർന്ന് പെസഹാ തിരുനാളിന്റെ ശുശ്രൂഷകളും നടക്കും. മാർച്ച് 24-ന് വ്യാഴാഴ്ച വൈകുന്നേരം ആറിനു ജീവൻ നിലനിർത്തുന്ന ജലത്താൽ തീയിൽനിന്നും, പാപത്തിന്റെ അഴുക്കിൽനിന്നും അസൂയ, നിഗളം, കോപം, ശത്രുത എന്നിവയിൽനിന്നും മാനവരാശിയെ കഴുകി വെടിപ്പാക്കണമേ എന്ന പ്രാർത്ഥനയോടുകൂടി കാൽകഴുകൽ ശുശ്രൂഷ ആരംഭിക്കും. തുടർന്നു 'വചനിപ്പ്' പെരുന്നാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഷീക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഓർത്തഡോക്‌സ് ദേവാലയങ്ങളും ചേർന്ന് എൽമസ്റ്റിലുള്ള സെന്റ് ദിമിത്രയോസ് ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ചിൽ (893 N. Church Rd, Elmhurst, IL 60126) ആയിരിക്കും ഈ ശുശ്രൂഷകൾ നടക്കുക.

മാർച്ച് 25-നു വെള്ളിയാഴ്ച ബെൽവുഡിൽ രാവിലെ ഒമ്പതിനു ചാരുതയാർന്ന ബഹുവർണ പുഷ്പങ്ങളാൽ ഭൂമിയെ അലങ്കരിച്ച ദൈവത്തെ മനുഷ്യർ മുൾക്കിരീടം അണിയിച്ച് പരിഹസിച്ചതിലെ വൈരുദ്ധ്യം ദുഃഖത്തോടെ ഏറ്റുവാങ്ങുന്നു എന്നു പറഞ്ഞുകൊണ്ട് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. മാർച്ച് 26-നു (ശനിയാഴ്ച) രാവിലെ 10 മണിക്ക് ദുഃഖശനിയുടെ ശുശ്രൂഷകൾ ആരംഭിക്കുന്നു. വൈകുന്നേരം ഏഴിനു ആരംഭിക്കുന്ന സന്ധ്യാ പ്രാർത്ഥനയോടുകൂടി ശൂന്യതാബോധവും നിരാശയും, മരണ ഭയവും അകറ്റി മനുഷ്യനു യഥാർത്ഥ സുരക്ഷിതത്വം നൽകുന്ന ക്രിസ്തുവിന്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്‌കാരവും ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷകൾ, വിശുദ്ധ കുർബാന, അഭി. തിരുമേനി നൽകുന്ന ഈസ്റ്റർ സന്ദേശം, നേർച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും.

ഹാശാ ആഴ്ചകളുടെ നടത്തിപ്പിനു ഫാ. ഡാനിയേൽ ജോർജ്, ജോൺ പി. ജോൺ, റീനാ വർക്കി, ഫിലിപ് ഫിലിപ്പ്, ആരോൺ പ്രകാശ്, ഷിബു മാത്യു, റേച്ചൽ ജോസഫ്, മാത്യു പൂഴിക്കുന്നേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP