Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിവൈഎഫ്എ വാർഷിക സമ്മേളനം - 2020 ഓഗസ്റ്റ് 14, 15 തീയതികളിൽ

പിവൈഎഫ്എ വാർഷിക സമ്മേളനം - 2020 ഓഗസ്റ്റ് 14, 15 തീയതികളിൽ

നിബു വെള്ളവന്താനം

ന്യൂയോർക്ക്: കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ന്യൂയോർക്ക് പട്ടണത്തിലും അനുബന്ധ സ്റ്റേറ്റുകളിലുമായി പ്രവർത്തിച്ചു വരുന്ന പെന്തെക്കോസ്റ്റൽ യൂത്ത് ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (PYFA) എന്ന യുവജന സംഘടനയുടെ നാൽപതാമത് വാർഷിക സമ്മേളനം ദൈവഹിതമായാൽ 2020, ഓഗസ്റ്റ് മാസം 14, 15 തീയതികളിലായി നടക്കുന്നു.

COVID -19 മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത്, കഴിഞ്ഞ വർഷങ്ങളി നിന്നും വ്യത്യസ്തമായി, PYFA - യുടെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തവണ കോൺഫറൻസ് നടക്കുന്നത്. ആഗോളവ്യപകമായി പടരുന്ന COVID-19 എന്ന മഹാമാരിയാലും മറ്റു പലവിധമായിരിക്കുന്ന പ്രതിസന്ധികളാലും അലയുന്ന ജനത്തോടു, ലൗകീക യാഥാർഥ്യങ്ങളിൽ നിന്നും ആത്മീക യാഥാർഥ്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുവാൻ ആഹ്വാനം ചെയ്യുന്ന 'റീ ഫോക്കസ്' എന്ന വിഷയമാണ് കോൺഫറൻസ് തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

ഓഗസ്റ്റ് മാസം 14 വെള്ളിയാഴ്ച ന്യൂയോർക്ക് ഈസ്റ്റേൺ ടൈം വൈകിട്ട് 7 മണിക്ക് കോൺഫെറൻസ് പ്രാര്ഥിച്ചാരഭിക്കും തുടർന്ന് മലയാളത്തിലും ഇംഗ്ലീഷിലും ദൈവത്തിന്റെ അഭിഷിക്ത ദാസന്മാരായ പാസ്റ്റർ ഷിബു തോമസും പാസ്റ്റർ ജെറെമേൽ മായോയും ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നതായിരിക്കും. പരിശുദ്ദത്മാവിന്റെ അഭിഷേകത്തിനും, ആത്മീക ശുശ്രുഷകൾക്കും വേണ്ടി കൊതിക്കുന്ന യുവജനങ്ങൾക്കായ് 15 -ആം തിയതി ശനിയാഴ്ച രാവിലെ 11 മണിക്ക് (ന്യൂ യോർക്ക് ഈസ്റ്റേൺ ടൈം) പാസ്റ്റർ സുജിത്ത് അലക്‌സ് എന്ന അനുഗ്രഹീത ദൈവദാസനോടൊപ്പം ഒരു 'സൂം (Zoom)' സെഷൻ ക്രമീകരിച്ചിട്ടുണ്ട്.

ഈ പ്രേത്യേക 'സൂം (Zoom)' സെഷനിൽ പങ്കുചേരുന്നതിനു 898 8726 0197 എന്ന 'സൂം' മീറ്റിങ് ID-യോ https://.ly/39V8l1z എന്ന ലിങ്കോ ഉപയോഗിക്കുക. 15 -ആം തീയതി വൈകുന്നേരം 5:30 മുതൽ മലയാളം സർവീസും, 7 :30 മുതൽ ഇംഗ്ലീഷ് സർവീസും ലൈവായി സംപ്രേഷണം ചെയ്യുന്നതായിരിക്കും. ഈ സെഷനുകളിലും പാസ്റ്റർ ഷിബു തോമസ് പാസ്റ്റർ ജെർമെൽ മായോ എന്നിവർ യഥാക്രമം ദൈവവചനത്തിൽ നിന്നും സംസാരിക്കും. മേൽപറഞ്ഞ എല്ലാ സെഷനുകളിലും PYFA വർഷിപ് ടീം അനുഗ്രഹീത ആരാധന നയിക്കുന്നതായിരിക്കും.

PYFA -യുടെ ഫേസ്‌ബുക് പേജ്, യൂട്യൂബ്, www.pyfa.org (വെബ്‌സൈറ്റ്), 'പവർവിഷൻ ഓൺലൈൻ' തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന ആത്മീക ശുശ്രുഷകൾ ലോകമെമ്പാടുമുള്ള ജനങ്ങൾക്കു അനുഗ്രഹമായിത്തീരും.

PYFA യുടെ നേതൃത്വ നിരയിൽ പ്രവർത്തിക്കുന്ന ബ്രദർ ലെവി ചെറിയാൻ, സിസ്റ്റർ നീന തോമസ്, പാസ്റ്റർ ഡാനിയേൽ ജോൺ എന്നിവരും മറ്റു അനേകം ദൈവദാസന്മാരും യുവ ജനങ്ങളും കൂട്ടായി നടത്തുന്ന ഈ കോൺഫെറൻസ് വിവരങ്ങൾക്ക് www.pyfa.org സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP