Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും, അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ സമാപിച്ചു

സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും, അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ സമാപിച്ചു

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂലൈ 3 മുതൽ 12 വരെ ഭക്ത്യാദരപൂർവം കൊണ്ടാടി.

കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ സി.ഡി.സി നിർദ്ദേശങ്ങൾക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും ആയിരുന്നു തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെട്ടത്.

കോവിഡ്-19 മഹാമാരിമൂലം ക്ലേശിക്കുന്ന എല്ലാവർക്കുംവേണ്ടിയുള്ള പ്രത്യേക നിയോഗങ്ങളോടെയായിരുന്നു ഈ വർഷത്തെ തിരുക്കർമങ്ങളും പ്രാർത്ഥനകളും.

ജൂലൈ മൂന്നിന് (വെള്ളിയാഴ്ച) വിശുദ്ധസ്ലീഹായുടെ ദുക്‌റാന തിരുനാളോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . എല്ലാ ദിവസവും വിശുദ്ധ ദിവ്യബലിയും, വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും നടത്തപ്പെട്ടു.

ഓരോ ദിവസത്തെ പ്രാർത്ഥനകൾ പ്രത്യകം നിയോഗങ്ങളോടെ നടത്തപ്പെടുകയും, അതാത് ദിവസത്തെ പ്രാർത്ഥനകൾക്ക് വിവിധ വാർഡ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്തു.

ഒമ്പതു ദിവസങ്ങളിൽ നടന്ന നൊവേനയിലും പ്രാർത്ഥനാ ചടങ്ങുകളും നൂറു പേർക്കായി രെജിസ്‌ട്രേഷനിലൂടെ നിജപ്പെടുത്തിയിരുന്നു.

കോവിഡ് 19 -നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുമൂലം വിശുദ്ധന്റെ പ്രധാന തിരുനാൾ ദിനമായ ജൂലൈ 12-ന് ഞായറാഴ്ച മൂന്ന് ദിവ്യ ബലികളിലായി മുന്നൂറു ഇടവകാംഗങ്ങൾക്കായി ചടങ്ങുകൾ നിയന്ത്രിച്ചു. തിരുനാൾ ദിവ്യ ബലിമധ്യേ ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ തിരുനാൾ സന്ദേശം നൽകി.

വിശുദ്ധ ലൂക്കായുടെ സുവിശേഷം 13: 22-30 തിരുവചനങ്ങൾ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു. ഏതാണ് നിന്റെ ഇടുങ്ങിയ വാതിൽ എന്ന് തിരിച്ചറിയണമെന്നും, നിന്റെ കൂടെ നീ തന്നെയാണോ, അതോ ലോകമാണോ, അല്ലെങ്കിൽ ക്രിസ്തു തന്നെയാണോ എന്ന് മനസിലാക്കണമെന്നും, ജീവിതത്തിൽ ക്രിസ്തുവിനെ കൂട്ടിക്കൊണ്ടു യാത്രയായ വ്യക്തികളെ ഓർമ്മിക്കുന്ന ഈ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു നമ്മുക്കും ക്രിസ്തുവിനെ വഹിക്കുന്നവരായിമാറാൻ സാധിക്കണമെന്നും ഓർമ്മിപ്പിച്ചു.

അതോടൊപ്പം, ക്രിസ്തു വാഹകരാകണമെങ്കിൽ ക്രിസ്തു അനുഭവം ഉണ്ടാകണമെന്നും ലൗകീകാസക്തികളും ജഡികമോഹങ്ങളും ഞെരുക്കുന്ന ക്ഷണികമായ ലൗകീകസുഖങ്ങളിൽ മനസ്സുറപ്പിച്ച് നാശത്തിന്റെ വഴിയിലൂടെ നടക്കാതെ, കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനും രാജാവുമായി ഏറ്റുപറഞ്ഞു നിത്യജീവന്റെ പാതയിലൂടെ യാത്ര ചെയ്യാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കാനും തിരുനാൾ ആഘോഷത്തിൽ സാധിക്കട്ടെ എന്ന് ആശംസിച്ചു.

തിരുനാളിനു സമാപനം കുറിച്ച് തിങ്കളാഴ്ച വൈകീട്ട് ദിവ്യബലിയും, മരിച്ച ആല്മാക്കൾക്കായുള്ള പ്രത്യക പ്രാർത്ഥനകൾക്കും ശേഷം കൊടിയിറക്കം നടത്തപ്പെട്ടു.

ഇടവകയിലെ ഗായക സംഘം ആലപിച്ച ഗാനങ്ങൾ തിരുനാൾ ആഘോഷങ്ങൾ കൂടുതൽ ഭക്തി സാന്ദ്രമാക്കി.

ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നവർ ബിന്നി & ജോർജ് ചെറിയാൻ, ടീനു ആൻഡ് സാബിൻ, സബീന & സെബാസ്റ്റ്യൻ ആന്റണി ഇടയത്ത് എന്നിവരായിരുന്നു.

അടുത്ത വർഷത്തെ പ്രസുദേന്തിമാരായി ബീന ആൻഡ് ജയ്സൺ അലക്‌സ്, മേരിക്കുട്ടി ആൻഡ് കുരിയൻ കരുവാരപ്പറമ്പിൽ, സിസിലി ആൻഡ് വിൻസെന്റ് തോമസ്, ലീലാമ്മ ആൻഡ് സേവ്യർ എന്നിവരെയും വാഴിച്ചു.

തിരുനാൾ ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി തിരുനാൾ ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും ക്രമീകരിച്ചിരുന്നു.

വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിയാദരപൂർവ്വം നടത്താൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ ഭക്ത സംഘടനകൾക്കും, കുടുംബാംഗംങ്ങൾക്കും, ഇടവക സമൂഹത്തിനും, തിരുനാളിനു നേതൃത്വം വഹിച്ചവർക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും നന്ദി അറിയിച്ചു.

ജസ്റ്റിൻ ജോസഫ് (കൈക്കാരൻ) (732) 762-6744, സെബാസ്റ്റ്യൻ ആന്റണി (കൈക്കാരൻ) (73) 690-3934, ടോണി മാംങ്ങൻ (കൈക്കാരൻ) (347) 721- 8076, മനോജ് പാട്ടത്തിൽ (കൈക്കാരൻ) (908) 400-2492.

വെബ്: www.stthomassyronj.org

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP