Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാലസ് കാത്തലിക് ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലി പുനരാരംഭിക്കും

ഡാലസ് കാത്തലിക് ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലി പുനരാരംഭിക്കും

പി.പി. ചെറിയാൻ

ഡാലസ്: ഡാലസ് കാത്തലിക് ഡയോസിസിൽ ഉൾപ്പെടുന്ന 77 ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലിയർപ്പണം പുനഃരാരംഭിക്കുമെന്ന് ഡാലസ് ബിഷപ്പ് എഡ്വേർഡ് ജെ. ബേൺസ്. നോർത്ത് ടെക്സസ് കൗണ്ടികളിൽ 1.3 മില്യൻ കത്തോലിക്കാ വിശ്വാസികളാണുള്ളത്. പള്ളികളിൽ ഉൾകൊള്ളാവുന്ന പരിധിയുടെ അമ്പതു ശതമാനത്തിനായിരിക്കും ഒരേ സമയം ദിവ്യബലിയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുക.

ദിവ്യബലിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പാരിഷ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ, ഫോൺ ചെയ്തു അറിയിക്കുകയോ വേണമെന്നും നിർദേശിച്ചിട്ടുണ്ട്. പാരീഷിൽ ഇങ്ങനെയുള്ളവർക്ക് മാത്രമേ പരിശോധിച്ചു പ്രവേശനം അനുവദിക്കുകയുള്ളൂ. ആരാധനയിൽ പങ്കെടുക്കുന്നവർ അകലം പാലിക്കണം, മാസ്‌ക്ക് ധരിക്കണം.

നേരിട്ട് ആരാധനയിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നും ഓൺലൈനിൽ സ്ട്രീം ചെയ്യുന്ന മാസ്സ് കണ്ടാൽ മതിയെന്നും ബിഷപ്പ് പള്ളികൾക്ക് അയച്ച ഇടയലേഖനത്തിൽ പറയുന്നു. അമേരിക്കയിൽ കൊറോണ വൈറസ് കണ്ടെത്തിയ മാർച്ച് മുതൽ കത്തോലിക്കാ ദേവാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.

സുരക്ഷിതമല്ലാ എന്ന് തോന്നുവർ മാസ്സിൽ പങ്കെടുക്കേണ്ടതില്ലാ എന്നു ചൂണ്ടികാണിച്ചിട്ടുണ്ട്. ഡാലസിൽ കോവിഡ് 19 കേസുകൾ വർധിച്ചുവരുന്നതിനിടെയാണ് പള്ളികൾ തുറന്ന് ദിവ്യബലി നടത്തുന്നതിനുള്ള തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP