Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കുന്നു

ഡാളസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാദിനമായി ആചരിക്കുന്നു

പി.പി. ചെറിയാൻ

ഡാളസ്: ഡാളസിലെ 23-ൽപ്പരം ക്രിസ്ത്യൻ ചർച്ചുകളുടെ കൂട്ടായ്മയായ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ ഏഴാം തീയതി ഞായറാഴ്ച മുതൽ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു. എല്ലാ മാസത്തിന്റേയും ആദ്യ ഞായറാഴ്ച വൈകിട്ട് ഏഴുമുതൽ എട്ടുവരേയാണ് കോൺഫറൻസ് കോളിലൂടെ പ്രാർത്ഥനകൾ നടത്തുകയെന്നു സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു. കെഇസിഎഫ് ക്ലർജി സെക്രട്ടറി ഫാ. ബിനു തോമസിനെയാണ് പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡാളസ് ഫോർട്ട് വർത്തിലെ എല്ലാ വിശ്വാസികളും സഭാ വ്യത്യാസമില്ലാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നു കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തെ അതിജീവിക്കുന്നതിനു പ്രാർത്ഥനകൾ അനിവാര്യമാണെന്നും, എല്ലാവർക്കും ഒന്നിച്ചുവരുന്നതിനു സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും ഫാ. ബിനു തോമസും, സെക്രട്ടറി അലക്സ് അലക്സാണ്ടറും അറിയിച്ചു.

കോൾ നമ്പർ: 1- 571 317 3122. ആക്സസ് കോഡ്: 746 061 261.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP