Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറോണ വൈറസ് നോർത്ത് അമേരിക്കാ മാർത്തോമ്മാ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തി

കൊറോണ വൈറസ് നോർത്ത് അമേരിക്കാ മാർത്തോമ്മാ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തി

പി പി ചെറിയാൻ

ന്യുയോർക്ക്: അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിച്ചവർക്കായി പ്രത്യേക പ്രാർത്ഥനകൾ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ദേവാലയങ്ങളിൽ നടന്നു.

മാർച്ച് 8 ഞായറാഴ്ച ദേവാലയങ്ങളിൽ വിശുദ്ധ കുർബാന മദ്ധ്യേ ഭദ്രാസന എപ്പിസ്‌കോപ്പായുടെ പ്രത്യേക നിർദേശ പ്രകാരമാണ് പ്രാർത്ഥനകൾ ക്രമീകരിച്ചത്.

രോഗം വ്യാപകമാകാതെ സൂക്ഷിക്കുന്നതിന് ആവശ്യമായ മുൻ കരുതുലകുൾ സ്വീകരിക്കണമെന്നും പ്രാദേശിക സംസ്ഥാന ഫെഡറൽ അധികൃതർ ഇതു സംബന്ധിച്ചു നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും എപ്പിസ്‌കോപ്പാ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എല്ലാ ദേവാലയങ്ങളിലും സാനിറ്റയ്സർ, കൈ വൃത്തിയാക്കുന്നതിനാവശ്യമായ ഹൈഡ്രോ ആൽക്കഹോളിക് ജെൽ എന്നിവയും ആവശ്യാനുസരണം ചുമതലക്കാർ കരുതിയിരുന്നു.

കൊറോണ വൈറസിൽ നിന്നുള്ള വിടുതലിനുവേണ്ടി വിശ്വാസ സമൂഹം ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കണമെന്നും രോഗം മൂലം മരണപ്പെട്ടവർ ആശുപത്രികളിലും വീടുകളിലുമായി വേദന അനുഭവിക്കുന്നവർ എന്നിവർ നമ്മുടെ സമസൃഷ്ടികളാണെന്ന് കരുതി അവർക്കാവശ്യമായ സഹായവും സഹകരണവും നൽകുവാൻ നാം ബാധ്യസ്ഥരാണെന്നും ഭദ്രാസന എപ്പിസ്‌ക്കോ റൈറ്റ് റവ. ഐസക് മാർ ഫിലിക്സിനോസ് ഓർമ്മിപ്പിച്ചു. ദൈവത്തിലുള്ള ആശ്രയബോധം ഭയത്തെ അകറ്റി കളയുന്നതാണ്. ഭയരഹിതരായി ജീവിക്കണമെങ്കിൽ എല്ലാവരിലും ദൈവകൃപ വ്യാപരിക്കേണ്ടതുണ്ട് തിരുമേനി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP