Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എക്യൂമെനിക്കൽ കൗൺസിൽ ലോക പ്രാർത്ഥനാദിനം മാർച്ച് രണ്ടിന്

എക്യൂമെനിക്കൽ കൗൺസിൽ ലോക പ്രാർത്ഥനാദിനം മാർച്ച് രണ്ടിന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് രണ്ട് ലോക പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകൾ അവരുടെ പ്രാർത്ഥനാജീവിതം ഉൾക്കൊണ്ട് വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ദിവസമാണ് ലോക പ്രാർത്ഥനാദിനം. എല്ലാവർഷത്തേയും മാർച്ച് മാസത്തിന്റെ ഒന്നാമത്തെ വെള്ളിയാഴ്ചയായ മാർച്ച് ഒന്നാണ് ലോക പ്രാർത്ഥനാദിനം. 170 രാജ്യങ്ങളിലെ സ്ത്രീകൾ ഈ പ്രാർത്ഥനാദിനത്തിൽ ഒത്തുകൂടി വർഗ്ഗ, വർണ്ണ, ജാതി മത വ്യത്യാസമില്ലാതെ പ്രാർത്ഥനയിലൂടെ ലോകത്തെയും അതിന്റെ ചിന്താഗതികളേയും മാറ്റിമറിക്കാം എന്നു ഉറക്കെ വിശ്വസിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ദിനംകൂടിയാണ്.

'പ്രാർത്ഥനയും, പ്രാർത്ഥനാപരമായ പ്രവർത്തനവും' എന്നുള്ളതാണ് ഈവർഷത്തെ ലക്ഷ്യമായി തെരഞ്ഞെടുത്തിട്ടുള്ളത്.ദാരിദ്ര്യത്തിലും കഷ്ടതകളിലും കഴിയുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വിമോചനം, സ്ത്രീകളുടെ വിദ്യാഭ്യാസം, ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അക്രമങ്ങൾ, അവരുടെ ആരോഗ്യസംരക്ഷണം, ദൈവകൃപയിൽ അവരെ കാക്കുവാനുള്ള പ്രാർത്ഥനകൾ എന്നിവയൊക്കെ ഈ പ്രാർത്ഥനാദിനത്തിൽ ഉൾപ്പെടുക്കാൻ സംഘടാകർ ശ്രമിക്കും.

ഷിക്കാഗോ മാർത്തോമാ ദേവാലയത്തിന്റെ മുൻ സെക്രട്ടറി ഷിജി അലക്സ് ആണ് മുഖ്യ പ്രഭാഷക. തന്റെ നൈസർഗീകമായ കഴിവുകൾകൊണ്ട് പ്രാർത്ഥനാജീവിതം, പരന്ന വായന എന്നിവയാൽ സംമ്പുഷ്ടിതമായ തന്റെ അറിവുകൾ പ്രേക്ഷകർക്ക് പുത്തൻ ഉണർവ് പകരും.

എൽമസറ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയ വികാരി റവ.ഫാ. രാജു ഡാനിയേൽ ആണ് ഈ പരിപാടികളുടെ ചെയർമാനായി പ്രവർത്തിക്കുന്നത്. ഏലിയാമ്മ പുന്നൂസ് കോർഡിനേറ്ററുമാണ്. ബെൽവുഡിലുള്ള സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ വച്ചു രാവിലെ 9.30-ന് ആരംഭിക്കുന്ന ഈ യോഗത്തിലേക്ക് എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു വികാരി റവ.ഫാ. ഡാനിയേൽ ജോർജ്, എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ.ഫാ. ബാബു മഠത്തിപ്പറമ്പിൽ എന്നിവർ അറിയിക്കുന്നു. അഡ്രസ്: 315þ 27th Ave, Bellwood, IL 60104. ജോർജ് പണിക്കർ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP