Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാസ്റ്റർ അനിഷ് കാവാലം ആദ്യമായി ഡാലസിൽ 30 മുതൽ

പാസ്റ്റർ അനിഷ് കാവാലം ആദ്യമായി ഡാലസിൽ 30 മുതൽ

പി പി ചെറിയാൻ

ഗാർലന്റ് (ഡാലസ്): സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും വേദപണ്ഡിതനുമായ പാസ്റ്റർ അനീഷ് കാവാലം ഡാലസ് ഗാർലന്റിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സുവിശേഷ യോഗങ്ങളിൽ മുഖ്യപ്രഭാഷണം നടത്തും.

ഗാർലന്റ് ബ്രോഡ്വേയിലുള്ള കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ ഓഗസ്റ്റ് 30, 31, സെപ്റ്റംബർ 1 തീയിതകളിൽ വൈകിട്ട് 6.30 മുതൽ നടക്കുന്ന സുവിശേഷ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റവ. സാമുവേൽ കോശി അറിയിച്ചു.

പ്രഥമദിനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഗാനശുശ്രൂഷയോടെ യോഗം ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ 6.30നാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 9 ന് അവസാനിക്കും.


ആദ്യമായി ഡാലസിൽ സന്ദർശനം നടത്തുന്ന അനിഷ് കാവാലത്തിന്റെ അനുഗ്രഹകരമായ വചനശുശ്രൂഷയിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാൻ റവ. സാമുവേൽ കോശി അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 972 955 0680, [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP