Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാത്യൂസ് പിൽഗ്രിമേജ് ടൂർ ഷിക്കാഗോ - ന്യൂയോർക്ക് ഗ്രൂപ്പ്, ഇറ്റലിയിലേക്ക് യാത്രതിരിച്ചു

മാത്യൂസ് പിൽഗ്രിമേജ് ടൂർ ഷിക്കാഗോ - ന്യൂയോർക്ക് ഗ്രൂപ്പ്, ഇറ്റലിയിലേക്ക് യാത്രതിരിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സീറോ മലബാർ ഭദ്രാസനം ഷിക്കാഗോ, ആഗോളവ്യാപകമായി നോർത്ത് അമേരിക്ക, കാനഡ ഇടവകകളെ കോർത്തിണക്കി കൊണ്ട് ഭദ്രാസന വലിയ പിതാവ് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ  നേതൃത്വത്തിൽ പതിനഞ്ചോളം പട്ടക്കാരും, നിരവധി കന്യാസ്ത്രീകളും, നൂറോളം വിശ്വാസികളും ഉൾപ്പെട്ട സംഘം നവംബർ 16-ന് ഷിക്കാഗോയിൽ നിന്നും, നവംബർ 17-ന് ന്യൂയോർക്കിൽ നിന്നും ഇറ്റലിയിലേക്ക്  യാത്രതിരിച്ചു.

നവംബർ 23-ന് വത്തിക്കാനിൽ വച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വാഴ്‌ത്തപ്പെട്ട ചാവറ അച്ചന്റേയും, ഏവുപ്രാസ്യാമ്മയുടേയും വിശുദ്ധ പദവി പ്രഖ്യാപന കർമ്മത്തിൽ പങ്കെടുക്കുക എന്ന പ്രധാന ലക്ഷ്യത്തോട് ഒരുക്കപ്പെട്ട പിൽഗ്രിമേജ് ടൂർ ഇറ്റലിയിൽ വെനീസ്, ഫ്‌ളോറൻസ്, പിസാ, അസീസ്സി സന്ദർശനങ്ങൾക്കുശേഷം 23-ന് റോമിലെ വിശുദ്ധ കർമ്മത്തിലും പങ്കെടുത്ത്, 24-ന് സീറോ മലബാർ സഭാംഗങ്ങൾ വന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ മാർപാപ്പയിൽ നിന്ന് നേരിട്ട് അനുഗ്രഹങ്ങൾ വാങ്ങുന്നതാണ്. തുടർന്ന് പത്തുമണിയോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സീറോ മലബാർ സഭാംഗങ്ങളുടെ വിശുദ്ധ കുർബാനയ്ക്ക് സാക്ഷ്യംവഹിക്കും. 25-ന് സംഘം അമേരിക്കയിലേക്ക് മടങ്ങുന്നതാണ്.

മാത്യൂസ് പിൽഗ്രിമേജ് ടൂർ ഷിക്കാഗോ, അടുക്കോടും ചിട്ടയോടും ഒരുക്കിയ ക്രമീകരണങ്ങളിൽ അങ്ങാടിയത്ത് പിതാവ് സന്തുഷ്ടിയും നന്ദിയും പ്രകടിപ്പിക്കുകയുണ്ടായി.
 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP