Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ത്രിദിന നോമ്പുധ്യാനം മാർച്ച് 29 മുതൽ

സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ത്രിദിന നോമ്പുധ്യാനം മാർച്ച് 29 മുതൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇടവക ദേവാലയത്തിൽ വച്ച് ( 4637 West Orem Dr, Houston, Texas 77045)നോമ്പിനോടനുമ്പന്ധിച്ച് മാർച്ച് 29,30,31 തീയതികളിൽ ( വെള്ളി,ശനി, ഞായർ) റിട്രീറ്റ് നടത്തപ്പെടുന്നതാണ്.

മാർച്ച് 29നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥനയോടെ ആരംഭിക്കുന്ന റിട്രീറ്റിനു കാനഡ സെന്റ് മേരീസ് ചർച്ച് വികാരി റവ.ഫാ. എബി മാത്യു നേതൃത്വം നൽകും.

ശനിയാഴ്ച രാവിലെ 9.30 യ്ക്ക് പ്രഭാത ഭക്ഷണത്തോടു കൂടി ആരംഭിക്കുന്ന റിട്രീറ്റിൽ 10:30 ക്കു മുതിർന്നവർക്കുവേണ്ടിയുള്ള ധ്യാനത്തിന് എബി മാത്യു അച്ചൻ നേതൃത്വം നൽകും. 10:30 ക്കു യുവാക്കൾക്കും യങ്ങ് അഡൽട്‌സിനുമുള്ള ധ്യാനത്തിനു റവ. ഡീക്കൻ. എബിൻ പുറവത്തുംകുട്ടികൾക്ക് വേണ്ടിയുള്ള ധ്യാനത്തിനു മാത്യു ജോസഫും നേതൃത്വം നൽകും. പ്രാർത്ഥനയും മറ്റ് പരിപാടികളുമായി 2.30 യ്ക്ക് രണ്ടാം ദിന റിട്രീറ്റ് സമാപിക്കും.

മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ 9.15 നു വിശുദ്ധ കുർബാനയോടു കൂടി റിട്രീറ്റ് സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്,
റവ. ഫാ. പോൾ സി. തോട്ടക്കാട്(വികാരി) - 917 291 7877
ഷെൽബി വര്ഗീസ് (സെക്രട്ടറി) - 281 323 8665
ജിനോ ജേക്കബ് (ട്രഷറർ) - 832 858 1138

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP