Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരി

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരി

സ്വന്തം ലേഖകൻ

ഫ്‌ളോറിഡ: മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011 -ൽ തുടക്കം കുറിച്ച ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് കോൺഗ്രിഗേഷൻ 2013-ൽ ഒർലാണ്ടോ നഗരഹൃദയഭാഗത്ത് മനോഹരമായ ഒരു ദേവാലയവും ഹാളും സ്വന്തമാക്കുവാനും മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കരങ്ങളാൽ കൂദാശ ചെയ്യുവാനും സാധിച്ചത് ദൈവഹിതം.

ഏഴു വർഷം പിന്നിട്ട് 2020-ൽ സഭ സകല വാങ്ങിപ്പോയവരെയും അനുസ്മരിച്ചു പ്രാർത്ഥിക്കുന്ന ദിവസം തന്നെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരിയും സ്വന്തമാക്കുവാൻ സാധിച്ചതും ദൈവഹിതവും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും ഒന്നുകൊണ്ട് മാത്രം.1500 ഡോളർ ഒരുമിച്ചോ തവണകളായോ നൽകി സെമിത്തേരിക്കുള്ള സ്ഥലം സ്വന്തമാക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ.ജോൺസൺ പുഞ്ചക്കോണവുമായി ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫാ. ജോൺസൺ പുഞ്ച

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP