Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദർ) നവംബർ 10 നും 11 നും ഡാളസിൽ: 12 നു ഞായറാഴ്ച ഹൂസ്റ്റണിൽ

ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദർ) നവംബർ 10 നും 11 നും ഡാളസിൽ: 12 നു ഞായറാഴ്ച ഹൂസ്റ്റണിൽ

ജീമോൻ റാന്നി.

ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രസംഗകനും സ്വർഗീയ വിരുന്ന് സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദർ) നവംബർ 12 നു ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും.

നവംബർ 12 ന് ഞായറാഴ്ച വൈകീട്ട് 4:00 മുതൽ 6.30 വരെ സ്റ്റാഫോഡിലുള്ള ഓൾ സെയിന്റ്‌സ് എപ്പിസ്‌കോപ്പൽ ചർച്ച് ഹാളിലാണ് (607 Dulles Ave, Stafford TX 77477) യോഗം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

2015 ൽ തോമസുകുട്ടി ബ്രദർ അമേരിക്കയിലെ പ്രധാന വൻ നഗരങ്ങളിൽ നടത്തിയ പ്രാർത്ഥന യോഗത്തിൽ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശനത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയിൽ എത്തിയിരിക്കുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങൾക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങൾക്കായി, ഡാളസ് ,ഹൂസ്റ്റൺ നഗരങ്ങൾ ഒരുങ്ങി കഴിഞ്ഞു.

ഡാളസിൽ നവംബർ 10, 11 തീയതികളിൽ (വെള്ളി, ശനി) യോഗങ്ങൾ നടത്തപ്പെടും (3321, Broadway Blvd, suite 101, Garland TX 75043) വൈകുന്നേരം 6 മുതൽ 9 വരെയാണ് യോഗങ്ങൾ.

വിവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർ, രോഗികൾ എന്നിവർക്ക് വേണ്ടി ഈ യോഗങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കുന്നതാണ്.

ഹൂസ്റ്റണിലും ഡാളസ്സിലും നടക്കുന്ന അനുഗ്രഹത്തിന്റേയും വിടുതലിന്റേയും സ്വർഗ്ഗിയ ആരാധനയുടെയും, ഈ ആത്മീയ സംഗമത്തിലേക്ക് ജാതി മത വർഗ്ഗ വർണ്ണ സഭാ ഭേദമെന്യേ ഏവർക്കും സ്വാഗതം.

കൂടുതൽ വിവരങ്ങൾക്ക്:

352 421 8999 / 713 543 1811 (ഹൂസ്റ്റൺ)
347 448 0714 / 469 258 0325/ 972 513 8536 (ഡാളസ്)

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP