Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

ദൈവജനം ഇന്നലകളിലെ പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ആകരുത് : റവ.ഡോ. വില്യം ലീ

ദൈവജനം ഇന്നലകളിലെ പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ആകരുത് : റവ.ഡോ. വില്യം ലീ

നിബു വെള്ളവന്താനം

 ഫ്‌ളോറിഡ: ദൈവസഭകളിൽ ഉണർവ്വിന്റെ അന്തരീക്ഷം വെളിപ്പെടുത്തി പെന്തക്കോസ്തിന്റെ ശക്തിയെ പുതുതലമുറകൾക്ക് പകർന്നു നൽകേണ്ടവരാണ് യേശുക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട ദൈവജനമെന്ന് റവ ഡോ. വില്യം ലീ പ്രസ്താവിച്ചു.

തകർച്ചയുടെ മാനസികാവസ്ഥയിൽ നിന്നും ഉയർച്ചയുടെ ആത്മാവിനാൽ നിയന്ത്രിക്കപ്പെടണമെങ്കിൽ നാം ഓരോരുത്തരും യേശുവിലുള്ള വിശ്വാസം ഒരിക്കൽ കൂടി പൊതുജീവിതത്തിൽ ഉയർത്തിക്കാട്ടുവാൻ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദൈവമക്കൾ പരാജയത്തിന്റെ ആത്മാവിനാൽ ഭരിക്കപ്പെടേണ്ടവരല്ലെന്നും ഇന്നലകളിലെ പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ആകരുതെന്നും അദ്ദേഹം വിശ്വാസ സമൂഹത്തെ ഉത്‌ബോധിപ്പിച്ചു. ഐ.പി.സി. നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 23 - മത് വാർഷിക കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ ബൈജു മാത്യുവിന്റെ അദ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.വി.ജോസഫ് സങ്കീർത്തന വായനയും റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം ആമുഖ പ്രസംഗവും നടത്തി. ബ്രദർ നിബു വെള്ളവന്താനം സ്വാഗതവും ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യൂ ആശംസയും അറിയിച്ചു. പാസ്റ്റർ ജോഷ്വാ മുതലാളിയുടെയും റെജി വർഗീസിന്റെയും നേതൃത്വത്തിൽ ഇംഗ്ലീഷ് മലയാളം ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ട്രഷറർ ബ്രദർ ഏബ്രഹാം തോമസ് നന്ദി രേഖപ്പെടുത്തി.

ശനിയാഴ്ച പകൽ നടന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ബീന മത്തായി അധ്യക്ഷത വഹിച്ചു. സഹോദരിമാരായ ഷീബ ചാൾസ് ചാണ്ടി, സുനി ജോൺസൺ, സൂസൻ മാത്യു എന്നിവർ ദൈവ വചനം പ്രസംഗിച്ചു. സിസ്റ്റർ നാൻസി ഏബ്രഹാം സങ്കീർത്തന വായന നടത്തി. സഹോദരിമാരായ സാലി എബ്രഹാം, ബെറ്റ്‌സി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. പി.വൈ.പി.എ, സണ്ടേസ്‌കൂൾ സെമിനാറിൽ റവ.ഡോ. വില്യം ലീ പ്രസംഗിച്ചു. പി.വൈ.പി. എ പ്രസിഡന്റ് പാസ്റ്റർ സിബി ഏബ്രഹാം അധ്യക്ഷനായിരുന്നു. ശനിയാഴ്ച വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ പാസ്റ്റർ കെ.ജെ കുറിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു.

റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി.ജോണിന്റെ അദ്യക്ഷതയിൽ ഞായറാഴ്ച സംയുക്ത ആരാധന നടത്തപ്പെട്ടു. പാസ്റ്റർ പി.എ. കുര്യൻ കർതൃമേശ യുടെ സന്ദേശം നൽകി. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് ഐ.പി.സി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് കോശി മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ആന്റണി റോക്കി, കെ വി ജോസഫ്, എന്നിവർ ഉൾപ്പെടെ 10 ശുശ്രൂഷകന്മാർ സഹ ശുശ്രൂഷകൾ നിർവഹിച്ചു. പാസ്റ്റർ ഫിനോയ് ജോൺസൺ സമാപന സന്ദേശം നൽകി.

സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ഉന്നത മികവ് പുലർത്തിയ സ്റ്റീവൻ ജോർജിനെ സമ്മേളനത്തിൽ അനുമോദിച്ചു. പാസ്റ്റർ ജോർജ് മാത്യു, ജിം ജോൺ മരത്തിനാൽ, രാജു പൊന്നോലിൽ, പാസ്റ്റർ ജോൺ ശാമുവേൽ മരത്തിനാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ഡോ. ജോയി എബ്രഹാമിന്റെ ആശിർവാദ പ്രാർത്ഥനയോടെ 23 - മത് വാർഷിക കൺവൻഷൻ സമാപിച്ചു.

സാം ജോസഫ്, റിജോ രാജു, ജയ്‌സിൽ ജേക്കബ്, ജേക്കബ് തോമസ്, അഞ്ചു തോമസ്, ബൈജു ഫിലിപ്പ്, ലെസ്ലി വർഗീസ്, സാംസൺ എബ്രഹാം, ജോസഫ് ഫിലിപ്പ്, ജയ്‌സൺ വർഗീസ്, ഫ്‌ളെജി ഏബ്രഹാം തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP