Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഒക്ലഹോമയിൽ സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഒക്ലഹോമയിൽ സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച

ഫിന്നി രാജു ഹൂസ്റ്റൺ

ഹൂസ്റ്റൺന്മ ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ ഒക്ലഹോമയിൽ ഐപിസി ഹെബ്രോൻ സഭയിൽ നടക്കും. പാസ്റ്റർ ജേക്കബ് മാത്യു (ഫ്‌ളോറിഡ) മലയാളം വിഭാഗത്തിലും സുവിശേഷകൻ ആൽവിൻ ഉമ്മൻ ഇംഗ്ലീഷ് വിഭാഗത്തിലും ഡോ.ജെപ്‌സിൻ മാലിയിൽ വനിതാ സമ്മേളനത്തിലും പ്രസംഗിക്കും. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ആരംഭിക്കുന്ന കൺവൻഷനിൽ ശനിയാഴ്ച രാവിലെ 9:30 മുതൽ സഹോദരിമാർക്കുള്ള യോഗവും രണ്ടു മണി മുതൽ മിഷൻ സെമിനാറും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6:30നാണു പൊതുയോഗം. ഞായറാഴ്ച രാവിലെ 9:30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും. റീജിയനിലെ മറ്റു ദൈവദാസന്മാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കുന്നു. റീജിയൻ കൊയർ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളിൽ ഒന്നാണ് മിഡ്വെസ്റ്റ്‌റീജിയൻ. 23 സഭകളുള്ള ഈ റീജിയൻ ഡാലസ്, ഒക്ലഹോമ, ഹൂസ്റ്റൺ, സാൻഅന്റോണിയോ, ഓസ്റ്റിൻ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കൺവൻഷനുകൾ, സെമിനാറുകൾ ജീവകാരുണ്യ, പ്രേക്ഷിത പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.കൺവൻഷൻ സുഗമമായ നടത്തിപ്പിന് റവ.ഷിബു തോമസ് (പ്രസിഡന്റ് ), റവ.ജയിംസ് എബ്രഹാം (വൈസ് പ്രസിഡന്റ്), റവ.കെ. വി. തോമസ് (സെക്രട്ടറി), ഫിന്നിസാം (ജോയിന്റ് സെക്രട്ടറി), ജോഷിൻ ഡാനിയേൽ (ട്രഷറർ), ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് (972) 900 8578 (പ്രസിഡന്റ്); (832) 646 - 9078 (മീഡിയ കോഓർഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP