Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

പി പി ചെറിയാൻ

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും ,കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ,കേരള ജനതയുടെ ഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ ആഴമായ മുദ്ര പതിപ്പിക്കുകയും, തികഞ്ഞ ദൈവ വിശ്വാസിയും ,ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ കാണാൻ പരിശ്രമിക്കുകയും ,എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും, ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത,കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു.

വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുകയും അതിയായ ദുഃഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ കോർഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.

479-മത് രാജ്യാന്തര പ്രെയർലൈൻ ജൂലൈ 18 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിൽ സംഘീർത്തനം എൺപത്തിയെട്ടാമതു അധ്യായത്തെ അപഗ്രഥിച്ചു റവ.ഡോ. ഫിലിപ്പ് യോഹന്നാൻ മുഖ്യ പ്രസംഗം നടത്തിനാം നിരാശയിൽ കൂടി, വേദനയിൽ കൂടി, കടഭാരത്തിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ വേദനകൾ കണ്ടറിഞ്ഞു നമ്മെ സഹായിക്കുന്ന ദൈവത്തിന്റെ വലിയ ഇടപെടലുകലെ കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്നു അച്ചൻ ഉധബോധിപ്പിച്ചിച്ചു. പ്രതീക്ഷകൾ അറ്റുപോയവരുടെ നിലവിളിക്കുമുന്പിൽ മനസ്സലിയുന്നവനാണ് നാം വിശ്വസിക്കുന്ന ദൈവമെന്നും അച്ചൻ കൂട്ടിച്ചേർത്തു .

റവ. കെ.ബി. കുരുവിള(ഹൂസ്റ്റൺ) പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ സ്വാഗതമാശംസിച്ചു. മേരിക്കുട്ടി കുര്യൻ,ന്യൂയോർക് , നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. . ജോർജ്ജ് എബ്രഹാം (രാജൻ) ഡിട്രോയിറ്റ് മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി.ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .റവ.ഡോ.ജെയിംസ് ജേക്കബ്, റോഡ് ഐലൻഡ് അച്ചന്റെ പ്രാർത്ഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിജു ജോർജ്ജ് (ഹൂസ്റ്റൺ), ടെക്നിക്കൽ കോർഡിനേറ്ററായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP