Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ സ്വീകരണം ,മാർച്ച് 8നു

ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ സ്വീകരണം ,മാർച്ച് 8നു

പി പി ചെറിയാൻ

ഡാളസ് :ബിഷപ്പ് മാർ റാഫേൽ തട്ടിലിനു ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ മാർച്ച് 8നു വൈകീട്ട് 7 മണിക് കേരള ക്രിസ്ത്യൻ എക്ക്യൂമിനികൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കുന്നു. കെ സി ഇ എഫ് പ്രസിഡന്റ് റെവ ഷൈജു സി ജോയ് അച്ചന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡാളസ്സിലെ ഇതര സഭ വിഭാഗങ്ങളിൽ നിന്നുള്ള വൈദീകരും , സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി എസ് രാമപുരം അറിയിച്ചു

മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അൽമായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്ന ഷംഷാബാദ് രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഈ വർഷത്തെ മാരാമൺ കൺവെൻഷനിൽ നടത്തിയ തിരുവചന ധ്യാനം
പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനു എത്തി ചേർന്നിരിക്കുന്ന ബിഷപ്പ് മാർ റാഫേൽ തട്ടിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നോബ് കാല ധ്യാനങ്ങൾക്കു നേത്ര്വത്വം
നൽകും.
പ്രവാസികളോടുള്ള കരുതലും പരിഗണനയും സഭയുടെ സുപ്രധാന പ്രേഷിതദൗത്യമാണെന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ വിശ്വാസീഗണത്തിന് മതിയായ കരുതൽ നൽകിയില്ലെങ്കിൽ വിശ്വാസം ക്ഷയിക്കാനുള്ള സാധ്യതയുണ്ടെന്നും വിശ്വസിക്കുന്ന ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ജീവിതം ആരംഭിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും , പൂരങ്ങളുടെ നാടായും അറിയപ്പെടുന്ന തൃശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തുനിന്നുമാണ്.

1956 ഏപ്രിൽ 21-നാണ് മാർ റാഫേൽ തട്ടിലിൽ ജനിച്ചത്. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കിയ മാർ റാഫേൽ തട്ടിൽ തൃശ്ശൂർ രൂപതയ്ക്കുവേണ്ടി 1980 ഡിസംബർ 21-ന് പൗരോഹിത്യം സ്വീകരിച്ചു.

അരണാട്ടുകര പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട്, വൈസ് റെക്ടർ, പ്രെക്കുരേറ്റർ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളിൽ ആക്ടിങ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാൻസലർ, ചാൻസലർ, സിൻചെല്ലൂസ് എന്നീ പദവികൾ വഹിച്ചു. രൂപതാ കച്ചേരിയിൽ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്റ് വികാരിയുമായിരുന്നു.

2010-ൽ തൃശ്ശൂർ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അൽമായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി ഷംഷാബാദ് രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചത്.

ബിഷപ്പിനെ നേരിൽ കാണുന്നതിനും,അനുഗ്രഹ പ്രഭാഷണം ശ്രവിക്കുന്നതിനും കേരള ക്രിസ്ത്യൻ എക്ക്യൂമിനികൽ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയിരിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ ഷൈജു സി ജോയ്, വൈസ് പ്രസിഡന്റ് വെരി റവ രാജു ദാനിയേൽ, ജനറൽ സെക്രട്ടറി ഷാജി രാമപുരം എന്നിവർ അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP