Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർ ബർണബാസ് മെത്രാപ്പൊലീത്തായുടെ പത്താം ദുക്‌റോനോ ഡിസംബർ 9-10 തിയ്യതികളിൽ ന്യൂയോർക്ക് ചെറി ലെയ്ൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ

മാർ ബർണബാസ് മെത്രാപ്പൊലീത്തായുടെ പത്താം ദുക്‌റോനോ ഡിസംബർ 9-10 തിയ്യതികളിൽ ന്യൂയോർക്ക് ചെറി ലെയ്ൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ

വർഗീസ് പോത്താനിക്കാട്

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാ പ്പൊലീത്തായും ആയിരുന്ന ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ ബർണബാസ് മെത്രാപ്പൊലീത്തായുടെ പത്താമത് ദുക്‌റോനോ ഡിസംബർ 9-10 തിയ്യതികളിൽ ന്യൂയോർക്ക് ചെറി ലെയ്ൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ കൊണ്ടാടുന്നു.

ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. സുജിത്ത് തോമസിന്റെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും തുടർന്ന് സുവിശേഷ പ്രസംഗവും നടത്തും. ഡിസംബർ 10 ശനിയാഴ്ച രാവിലെ 8:30ന് പ്രഭാത നമസ്‌ക്കാരവും വിശുദ്ധ കുർബാനയും, ഓർമ്മപ്രാർത്ഥനയും യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി വെരി. റവ. ഫാ. ചെറിയാൻ നീലാങ്കൽ കോറെപ്പിസ്‌കോപ്പായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വികാരി റവ. ഫാ. ഗ്രിഗറി വർഗീസ് അദ്ധ്യക്ഷത വഹിക്കും. വെരി. റവ. ഫാ. ചെറിയാൻ നീലാങ്കൽ കോറെപ്പിസ്‌കോപ്പാ മുഖ്യ പ്രാസംഗികനായിരിക്കും.

ഉച്ചഭക്ഷണവും നേർച്ച വിളമ്പോടും കൂടി ദുക്‌റോനോ ആഘോഷങ്ങൾ പര്യവസാനിക്കും. എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യ സഹകരണം അഭ്യർത്ഥിക്കുന്നതായി വികാരി റവ. ഫാ. ഗ്രിഗറി വർഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഗ്രിഗറി വർഗീസ് (വികാരി)

ട്രസ്റ്റീസ്: ജോസ് തോമസ് 631 241 5285, മാത്യു മാത്തൻ 516 724 3304,
കെൻസ് ആദായി (സെക്രട്ടറി) 347992 1154.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP