Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റവ ഡോ പി ജി ജോർജ് നവംബര് 22നു ഐ പി എല്ലിൽ പ്രസംഗിക്കുന്നു

റവ ഡോ പി ജി ജോർജ് നവംബര് 22നു ഐ പി എല്ലിൽ പ്രസംഗിക്കുന്നു

പി പി ചെറിയാൻ

ഡിട്രോയിറ്റ് : നവംബര് 22 ചൊവാഴ്ച ഇന്റർനാഷണൽ പ്രയർലൈനിൽ മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനും , ബൈബിൾ പണ്ഡിതനും ,കൺവെൻഷൻ പ്രാസംഗീകനുമായ റവ ഡോ പി ജി ജോർജ് മുഖ്യ പ്രഭാഷണം നൽകുന്നു.

നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ബിഷപ്പ് സെക്രട്ടറി ,കോട്ടയം മാർത്തോമ സിറിയൻ തിയളോജിക്കൽ സെമിനാരി പ്രൊഫ സ്സർ ധർമജ്യോതി വിദ്യാപീഠം പ്രിൻസിപ്പാൾ ,നിരവധി ക്രിസ്ത്യൻ ഗ്രന്ഥങ്ങളുടെ രചിയിതാവു എന്നീ നിലകളിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ചിട്ടുണ്ട് റവ ഡോ പി ജി ജോർജ്.

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർത്ഥനയ്ക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ആഗസ്‌റ് 16നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന പി ജി ജോർജ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന , ഫോൺ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602(കോർഡിനേറ്റർ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP