Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയേറി

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയേറി

രാജു ശങ്കരത്തിൽ

ബെൻസേലം: മലങ്കര ഓർത്തോഡോക്‌സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് കുടികൊള്ളുന്നതുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി ഇരുപതാമത് ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 30 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായി പെരുന്നാൾ കൊടിയേറ്റ് നടത്തി.

ഒക്ടോബർ 31 തിങ്കളാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം 9 മണിക്ക് നടന്ന സെമിനാറിനും അതേത്തുടർന്നുള്ള ചർച്ചകൾക്കും റവ. ഫാദർ ബിജേഷ് ഫിലിപ്പ് നേതൃത്വം നൽകി.

നവംബർ 1 ചൊവ്വാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് 9 മണിക്ക് നടക്കുന്ന സെമിനാറിനും ചർച്ചകൾക്കും റവ. ഡോ. റെജി മാത്യു നേതൃത്വം നൽകും.

നവംബർ രണ്ടിന് ബുധനാഴ്ച രാവിലെ 8 :30 ന് വെരി റവ. കെ മത്തായി കോർ എപ്പീസ്‌ക്കോപ്പാ വിശുദ്ധ കുർബ്ബാന അർപ്പിക്കും. 10 മണിക്ക് പ്രഭാത ഭക്ഷണം. അന്നേദിവസം വൈകിട്ട് 6 :30 ന് സന്ധ്യാ നമസ്‌ക്കാരവും 9 മണിക്ക് വെരി. റവ. സഖറിയാ റമ്പാന്റെ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

നവംബർ മൂന്നിന് വ്യാഴാഴ്ച വൈകിട്ട് 6 :30 ന് സന്ധ്യാ പ്രാർത്ഥനയും 9 മണിക്ക് റവ. ഫാദർ സാമുവൽ വർഗീസ് നയിക്കുന്ന സെമിനാറും ചർച്ചകളും നടക്കുന്നതായിരിക്കും. .

നവംബർ നാലിന് വെള്ളിയാഴ്ച 6 :30 ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് റവ. ഫാദർ റ്റോബിൻ മാത്യു, റവ. ഫാദർ റ്റോജോ ബേബി, റവ. ഫാദർ അലക്‌സ് കുറിയാക്കോസ് എന്നിവർ കാർമികത്വം വഹിക്കും.. അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും, പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൾ അഭയം തേടിയുള്ള പ്രാത്ഥനയും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്

നവംബർ 5 ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ 6 മണി വരെ കൂദോശ് ഈത്തോ കോൺഫ്രൺസ്, 6 30 മുതൽ സന്ധ്യാ നമസ്‌കാരം 7:30 മുതൽ റവ. ഫാദർ ഗീവർഗീസ് ജോണിന്റെ സുവിശേഷ പ്രസംഗവും . അതിനെത്തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ സമാപന ദിവസമായ നവംബർ 6 ന് ഞായറാഴ്ച 8 : 30 ന് പ്രഭാത നമസ്‌കാരവും, അതിനെത്തുടർന്ന് 9 :30 ന് റവ. ഫാദർ ഫിലിമോൻ ഫിലിപ്പ് വിശുദ്ധ കുർബ്ബാനയും അർപ്പിക്കും . 10 :45 ന് മുത്തുക്കുടകളും , പൊൻ കുരിശുകളും, കൊടികളും വഹിച്ചുകൊണ്ട്, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ഭക്തിനിർഭരമായ റാസ കുരിശടിയിലേക്ക് പുറപ്പെടും.. 11 :30 ന് പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മദ്ധ്യസ്ഥപ്രാത്ഥനയും, ആശീർവാദവും നടക്കും. . 11:30 ന് വന്നുചേർന്ന ഏവർക്കും വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി ചടങ്ങുകൾക്ക് സമാപനം കുറിക്കും.

പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, ട്രഷറാർ തോമസ് ജോസഫ്, സെക്രട്ടറി ബിജു മാണി, എന്നിവരും ജോർജ്ജ്കുട്ടി വർഗീസ്, മിസ്സിസ് ജൊവാൻ മത്തായി, അരുൺ ഫിലിപ്പ് എന്നിവർ കോർഡിനേറ്റേഴ്‌സ് ആയുമുള്ള വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP