Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർത്തോമാ സഭ നാലു പുതിയ എപ്പിസ്‌കൊപ്പാമാരെ തെരഞ്ഞെടുക്കുന്നു. നാമനിർദ്ദേശ ത്തിനുള്ള അവസാന തീയതി ഒക്ടോബർ 31

മാർത്തോമാ സഭ നാലു പുതിയ എപ്പിസ്‌കൊപ്പാമാരെ തെരഞ്ഞെടുക്കുന്നു. നാമനിർദ്ദേശ ത്തിനുള്ള അവസാന തീയതി ഒക്ടോബർ 31

പി പി ചെറിയാൻ

ഡാളസ്സ് മാർത്തോമ സഭയിൽ നാല് പുതിയ എപ്പിസ്‌കോപ്പമാർ കൂടി തിരഞ്ഞെടുക്കുന്നതിന് അലക്‌സാണ്ടർ മാർത്തോമാ സ്മാരക ഓഡിറ്റോറിയത്തിൽ അഭിവന്ദ്യ ഡോ:തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സഭ മണ്ഡലം തീരുമാനിച്ചു .ആസ്ഥാനത്തേക്ക് യോഗ്യതയുള്ള പട്ടക്കാരെ കണ്ടെത്തുന്നതിന് എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡിനെ നിയമിച്ചത് എപ്പിസ്‌കോപ്പൽ സിനഡ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്

പുതിയതായി തെരഞ്ഞെടുക്കുവാൻ ഉദ്ദേശിക്കുന്ന എപ്പിസ്‌കോപ്പൽ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നതിന് മാർത്തോമാ സഭയിലെ അംഗങ്ങൾക്കുള്ള അവകാശം രേഖാമൂലം 2022 ഒക്ടോബർ 31ന് മുൻപ് സഭാ സെക്രട്ടറി അറിയിക്കണമെന്ന് മെത്രാപൊലീത്തയുടെ അറിയിപ്പിൽ പറയുന്നു .സഭയുടെ വിശ്വാസ ആചാരങ്ങളേയും മേലധ്യക്ഷ അധികാരത്തെയും സ്വയംഭരണാവകാത്തേയും പൂർണമായി അംഗീകരിക്കുന്നവരും തൃപ്തികരമായ ശാരീരാരോഗ്യവും വിശ്വാസ സ്ഥിരതയും ദൈവഭക്തിയും നല്ല നടത്തവും ഉത്തമ സ്വഭാവവും പക്വമതികളും ആയ പട്ടക്കാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

എപ്പിസ്‌കോപ്പാ വിവാഹിതൻ ആയിരിക്കാം എന്ന് വിശുദ്ധ ബൈബിൾ അനുവദിച്ചിട്ടുണ്ടെങ്കിലും മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ എപ്പിസ്‌കൊപ്പാമാർ അവിവാഹിതർ ആയിരിക്കണമെന്ന പുരാതന കീഴ്‌നടപ്പ് പാലിച്ചു കൊണ്ടുപോകുന്നത് ആവശ്യമുള്ളതിനാൽ എപ്പിസ്‌കോപ്പൽ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നവർ അ വിവാഹിതരായിരിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

എപ്പിസ്‌കോപ്പൽ ബോർഡിന്റെ അധ്യക്ഷൻ മെത്രാപ്പൊലീത്തായും, സഫ്രഗൻ മെത്രാപ്പൊലീത്ത ഡോക്ടർ യുയാകിം മാർ കൂറിലോസ് ഉപാധ്യക്ഷനും ,സഭാ സെക്രട്ടറി സെക്രട്ടറിയും ആയിരിക്കും .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP