Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ സെപ്റ്റം. 26 മുതൽ

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ സെപ്റ്റം. 26 മുതൽ

സ്വന്തം ലേഖകൻ

 ഡാളസ് : മാർത്തോമാ വോളണ്ടറി ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ (MTVEA) സൗത്ത് വെസ്റ്റ് സെന്റർ എ യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സാംഘ വാര കൺവെൻഷൻ ഈ വർഷവും സൂം പ്ലാട്‌ഫോമിൽ കൂടി നടത്തപ്പടും.

മാർത്തോമാ സഭയുടെ ഇന്ത്യയിലെ സുവിശേഷ മിഷൻ ഫീൽഡുകളിലെ സുവിശേഷകർ ദൈവവചന പ്രഘോഷണം നടത്തും.
.
സെപ്റ്റംബര് 26 തിങ്കൾ മുതൽ 30 വെള്ളി വരെ വൈകുന്നേരം 7 മുതൽ 8:30 .വരെ ഡാളസ്സിലെ നാല് ഇടവകകളിലെയും ഒക്‌ളഹോമ ഇടവകയിലെയും പാരിഷ് മിഷൻ ഭാരവാഹികളും അംഗങ്ങളും യോഗങ്ങൾക്കു നേതൃത്വം കൊടുക്കും.

സെപ്റ്റംബർ 26, തിങ്കളാഴ്ച - നേതൃത്വം നൽകുന്നത് : ഒക്‌ളഹോമ മാർത്തോമാ ഇടവക പ്രസംഗം: സുവിശേഷകൻ പുഷ്പരാജ് ഡബ്ലിയു.എസ് (മുട്ടപള്ളി മിഷൻ സെന്റര്)
സൂം ഐഡി - 859 9809 3625
പാസ്സ്‌കോഡ്: 315148

സെപ്റ്റംബർ 27, ചൊവ്വാഴ്ച - നേതൃത്വം നൽകുന്നത് : ഡാളസ് സെഹിയോൻ ഇടവക പ്രസംഗം : ശ്രീമതി ഡെയ്‌സി മാത്യൂസ് (തുമ്പമൺ) .
സൂം ഐഡി - 851 0518 4376
പാസ്സ്‌കോഡ്: 976198

സെപ്റ്റംബർ 28, ബുധനാഴ്ച - നേതൃത്വം നൽകുന്നത് : ഫാർമേഴ്സ് ബ്രാഞ്ച് ഇടവക : പ്രസംഗം : സുവിശേഷകൻ ബിജു ജോർജ് (അച്ചൻകോവിൽ മിഷൻ)

സൂം ഐഡി - 991 060 2126
പാസ്സ്‌കോഡ്: 1122

സെപ്റ്റംബർ 29, വ്യാഴാഴ്ച - നേതൃത്വം നൽകുന്നത് കരോൾട്ടൻ ഇടവക
പ്രസംഗം : സുവിശേഷകൻ സജി ശാമുവേൽ (ശിവനാപുരം മിഷൻ)
സൂം ഐഡി - 850 6783 3796
പാസ്സ്‌കോഡ്: 0014

സെപ്റ്റംബർ 29,വെള്ളിയാഴ്ച - നേതൃത്വം നൽകുന്നത് സെന്റ് പോൾസ് ഇടവക പ്രസംഗം : സുവിശേഷകൻ ഫിലിപ്പ് വർഗീസ് (ഇളമ്പൽ)
സൂം ഐഡി - 876 261 1625
പാസ്സ്‌കോഡ്: 12345

MTVEA സൗത്ത് വെസ്റ്റ് സെന്റർ എ യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ സുവിശേഷ മിഷൻ ഫീൽഡിൽ പ്രവർത്തിക്കുന്ന സുവിശേഷകർക്കു ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു.

അനുഗ്രഹീത സുവിശേഷപ്രസംഗകരുടെ ദൈവ വചന പ്രഘോഷണം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരും ഈ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്‌റ് സെന്റർ എ ഭാരവാഹികളായ പ്രസിഡണ്ട് റവ. വൈ.അലക്‌സ് , (ഫാർമേഴ്സ് ബ്രാഞ്ച് വികാരി ); വൈസ് പ്രസിഡണ്ട് മാത്യു കെ ലൂക്കോസ് (സെഹിയോൻ ഇടവക) സെക്രട്ടറി സജി ജോർജ് (കരോൾട്ടൻ ഇടവക) ട്രഷറർ തോമസ് ജോർജ് (സെന്റ് പോൾസ് ഇടവക) എന്നിവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP