Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ മദേഴ്‌സ് ഡേ ആഘോഷിച്ചു

ലാലി ജോസഫ് ആലപ്പുറത്ത്‌

ഡാലസ്: കോപ്പേൽ സീറോ മലബാർ കത്തോലിക്കാ ചർച്ചിൽ മെയ് 8 2022 ഞായറാഴ്ച മദേഴ്‌സ് ഡേ ആഘോഷിച്ചു.അന്നേ ദിവസം രാവിലെ 9 മണിക്ക് റവ. ഫാദർ ജോസ് കുളങ്ങര ടി.ഓ.ആർ ന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധകുർബാന അർപ്പിച്ചു.

അമേരിക്കയിൽ മെയ് മാസം രണ്ടാമത്തെ ഞായറാഴ്ചയാണ് മദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ആൻ ജാർവിസ് എന്നവനിതയാണ് മാത്യ ദിനത്തിന്റെ സ്ഥാപക. അമ്മമാരോടുള്ള ബഹുമാനവും, സ്നേഹവും, ആദരവും പ്രകടിപ്പിക്കുവാൻവേണ്ടിയുള്ള ഒരു ദിനമായിട്ടാണ് മദഴ്‌സ് ഡേ യെ കാണുന്നത്.നമ്മളെ മനസിലാക്കുന്ന നമ്മുടെ തെറ്റുകളിലോ കുറവുകളിലോ ആര് അകറ്റി നിർത്തിയാലും അവഗണിച്ചാലും നമ്മുടെകൂടെ നിൽക്കുന്ന അമ്മയുടെ സാന്നീദ്ധ്യം നമ്മുക്ക് എപ്പോഴും വിശ്വസിക്കാവുന്നതാണ്. ദൈവത്തിന്റെ സാന്നീദ്ധ്യം
അമ്മമാരിലൂടെ നമുക്ക് അനുഭവമേധ്യമാകാൻ സാധിക്കുന്നു എന്ന സന്ദേശം ജോസ് കുളങ്ങര അച്ചൻ പങ്കുവച്ചു.

ഇടവക വികാരി ഫാ: ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ കുർബാനക്ക് ശേഷം എല്ലാം അമ്മമാരേയും അഭിനന്ദിക്കുകയും.അതൊടൊപ്പം “ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപിഗരീയസി” ജനനി ജന്മഭൂമി സ്വർഗത്തെക്കാൾ ശ്രേഷ്ടമാണ് എന്ന കവിവാക്യം എത്രയോ അന്വർദ്ധമാണ് എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.അമ്മമാർക്ക് റോസാപൂവ് നൽകി ആദരിക്കുകയും വിശ്വസികൾക്ക് എല്ലാംവർക്കും കേക്ക് വിതരണവും നടത്തി.കൈക്കാരന്മാരായ പീറ്റർ തോമസ്, ടോം ഫ്രാൻസിസ്, സാബു സെബാസ്സ്റ്റ്യാൻ, അബ്രാഹാം.പി. മാത്യു എന്നീവർ
ഈ ആഘോഷത്തിന് നേത്യത്ത്വം കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP