മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന് (മന്ത്ര) ഉജ്ജ്വല തുടക്കം. ഗ്ലോബൽ കൺവെൻഷൻ 2023 ജൂലൈയിൽ

ജീമോൻ റാന്നി
ഹൂസ്റ്റൺ: അമേരിക്കയിൽ പ്രവാസി സമൂഹത്തിന്റെ ഇടയിൽ ഹൈന്ദവ ദർശനങ്ങളുടെയും സനാതന ധർമ്മത്തിന്റെയും ആർഷ ഭാരത സംസ്കാരത്തിന്റെയും ആശയപ്രചാരണത്തിനും വൈവിദ്ധ്യമാർന്ന സേവന കർമ്മ പരിപാടികളുടെ ആവിഷ്ക്കരണത്തിനുമായി എന്നും നിലകൊള്ളുമെന്ന് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ (മന്ത്ര) യുടെ സ്ഥാപക നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിൽ പുതുതായി രൂപംകൊണ്ട 'മന്ത്ര'യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുയായിരുന്നു നേതാക്കൾ.
ജനുവരി 15 ന് ഞായറാഴ്ച വൈകുന്നേരം ഷുഗർലാണ്ട് ഹൂസ്റ്റൺ മാരിയറ്റ് ഹോട്ടലിൽ 'മന്ത്ര'യുടെ ഔപചാരിക ഉത്ഘാടനത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ സംഘടനയുടെ സ്ഥാപക നേതാവും ട്രസ്റ്റി ബോർഡ് ചെയറുമായ ശശിധരൻ നായർ (ഹൂസ്റ്റൺ) പ്രസിഡന്റ്റ് ഹരി ശിവരാമൻ (ഹൂസ്റ്റൺ), പ്രസിഡണ്ട് ഇലെക്ട് ജയചന്ദ്രൻ (ഷിക്കാഗോ), സെക്രട്ടറി അജിത് നായർ (ഹൂസ്റ്റൺ), ട്രഷറർ രാജു പിള്ള (ഡാളസ്) എന്നിവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.
'മന്ത്ര'യുടെ ഔപചാരിക ഉത്ഘാടന ചടങ്ങു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. വൈകുന്നരം 6 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേൽശാന്തി ശ്രീ സൂരജ് മങ്ങത്തായ തിരുമേനി നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി തിരുവടികൾ 'സൂമിൽ' കൂടി ആശംസകൾ അറിയിച്ചു.
തുടർന്ന് 11 മണി വരെ നടന്ന പരിപാടികൾ വർണാഭമായിരുന്നു.കലാശ്രീ ഡോ. സുനന്ദ നായരുടെ സ്പെഷ്യൽ ഡാൻസ് പെർഫോമൻസ്,, ലക്ഷി പീറ്ററും സംഘവും ജുഗൽ ബന്ദി പെർഫോമൻസ്, ഷൈജ ആൻഡ് ടീം അവതരിപ്പിച്ച നൃത്തം, വിദു, അഖില തുടങ്ങിയവർ അവതരിപ്പിച്ച ലൈവ് മ്യൂസിക്ക് പെർഫോർമൻസുകൾ തുടങ്ങിയവ കലാപരിപാടികൾക്കു മാറ്റ് കൂട്ടി.രഞ്ജിത്ത് നായർ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. സുനിൽ മേനോൻ പരിപാടികളുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു.
പത്ര സമ്മേളനത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിൽ ഒരു മന്ത്രധ്വനിയായി മാറുവാൻ പോകുന്ന 'മന്ത്ര'യുടെ മിഷൻ ആൻഡ് വിഷൻ, സേവാ പ്രവർത്തനങ്ങൾ, ഗ്ലോബൽ കൺവെൻഷൻ തുടങ്ങിവയെപ്പറ്റി നേതാക്കൾ വിശദമായി സംസാരിച്ചു.അമേരിക്കയിലെ മറ്റ് ഏതൊരു ഹൈന്ദവ സംഘടനയ്ക്കും എതിരോ സമാന്തര സംഘടനയോ അല്ല 'മന്ത്ര'..
2023 ജൂലൈ 1 മുതൽ 4 വരെ ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ഹൂസ്റ്റണിൽ വച്ച് നടത്തും. കൺവെൻഷൻ ചെയറായി സുനിൽ മേനോനെയും (ഹൂസ്റ്റൺ) മറ്റ് കൺവെൻഷൻ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഒരു ഗ്ലോബൽ കൺവെൻഷൻ കൊണ്ട് മാത്രം സംഘടനയുടെ പ്രവർത്തനങ്ങൾ ഒതുക്കി നിർത്തുകയില്ല. അമേരിക്കയിലെ പുതിയ തലമുറയുടെ, യുവജനങ്ങളുടെ, കർമ്മ ശേഷിയെയും സംഘടനാ പാടവത്തെയും പൂർണമായും ഉൾപ്പെടുത്തി അവരെ സംഘടനയുടെ നേതൃ രംഗത്തേക്ക് കൊണ്ട് വരും. വിവിധ കർമ്മപരിപാടികൾ പുതിയ തലമുറയുടെ വളര്‍ച്ചക്കുവേണ്ടി ആവിഷ്കരിക്കും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മറ്റു ഹൈന്ദവ സംഘടനകളെ
ഒരു കുടക്കീഴിൽ അണിനിരത്തി ഹൈന്ദവ ധർമ്മ, സേവാ, സാംസ്കാരിക കർമ്മ മണ്ഡലങ്ങളിൽ സജീവമാക്കും. 'ആ സംഘടനകളുടെ ഒരു ഏകോപന (ലൈസൺ) സമിതിയായി 'മന്ത്ര' പ്രവർത്തിക്കും.ഹൈന്ദവ ആശയങ്ങളെയും ആചാരങ്ങളെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്നതിനു മുൻകൈയെടുക്കും.
അമേരിക്കയിലും കേരളത്തിലും ജീവകാരുണ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും. മറ്റു മത സാമുദായിക സാമൂഹ്യ സാംസ്കാരിക സംഘടനകളുമായി ഈ കാര്യത്തിൽ ചേർന്ന് പ്രവർത്തിക്കും. അമേരിക്കയിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കയും ക്ഷേത്ര പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായമുൾപ്പടെയുള്ള സഹായമെത്തിക്കുന്നതിന് ശ്രമിക്കും.
അമെരിക്കയിൽ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിക്കും ഓൺലൈൻ മത പഠന ക്ലാസ്സുകൾക്കും തുടക്കമായെന്ന് നേതാക്കൾ അറിയിച്ചു. 'മന്ത്ര' ഒരു നോൺ പൊളിറ്റിക്കൽ സംഘടനയായിരിക്കും. സംഘടനക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല, അംഗങ്ങൾക്ക് ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവർത്തിക്കാം.
അമേരിക്കയിലെ വിവിധ നഗരങ്ങളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി 501 (c) സ്റ്റാറ്റസുള്ള സംഘടന നിലവിൽ വന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 'മന്ത്ര'യ്ക്കു 7 പേരുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും 30 പേരുള്ള ഒരു നാഷണൽ കമ്മിറ്റിയും 15 പേരുള്ള ഒരു ട്രസ്റ്റി ബോർഡും ഉണ്ടായിരിക്കും. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാൻ ഒരു 'ഹെല്പ് ലൈൻ ' (helpline) രൂപകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
പത്രസമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതി നിധീകരിച്ചു ജോർജ് തെക്കേമല (ഏഷ്യാനെറ്റ്) മോട്ടി മാത്യൂ (കൈരളി ടിവി), ജീമോൻ റാന്നി (ഫ്രീലാൻസ് റിപ്പോർട്ടർ) എന്നിവർ പങ്കെടുത്തു .റെനി കവലയിൽ (ഗ്ലോബൽ ഇന്ത്യൻ ന്യൂസ്) അനഘ വാര്യർ ( ജനം ടിവി അമേരിക്ക), സുബിൻ ബാലകൃഷ്ണൻ (ജനം ടിവി , ഹൂസ്റ്റൺ) കൃഷ്ണജ കുറുപ്പ് ( ജനം ടീവി , ഹൂസ്റ്റൺ) രഞ്ജിത്ത് നായർ (ധർമഭൂമി ഓൺലൈൻ ), പ്രകാശ് വിശ്വംഭരൻ (ഏഷ്യാനെറ്റ്) തുടങ്ങിയവരും പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്നും റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവിട്ട ഭർത്താവിനോടും പറഞ്ഞില്ല ജോലി പോയെന്ന്; നുണ പറഞ്ഞ് അഭിനയിച്ച് വീട്ടുകാരെ പറ്റിക്കാൻ ഉപദേശിച്ചത് ഇരിട്ടിയിലെ 'മാഡം'; ലക്ഷം വരെ വാങ്ങി തൊഴിൽ തട്ടിപ്പ്; ബിൻഷയ്ക്ക് പിന്നിൽ ചരട് വലിച്ച മാഡം പൊലീസ് വലയിൽ
- മാധ്യമ സ്ഥാപനങ്ങളിലേക്ക് മാർച്ചുകൾ നടത്തുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ, കെയുഡബ്ല്യുജെ, എന്നൊരു സംഘടന മഷിയിട്ട് നോക്കിയാൽ ഉണ്ടായിരുന്നില്ല; ദേശാഭിമാനിക്ക് നേരേ ആക്രമണം നടന്നപ്പോൾ പ്രതികരിക്കാൻ, ഈ അടിമ മാധ്യമ സംഘടന തയ്യാറായതിൽ സന്തോഷം; പരിഹാസവുമായി വിനു
- ശങ്കു ടി ദാസിന് മുമ്പ് അതേസ്ഥലത്ത് സമാന വാഹനാപകടം; രാത്രിയിൽ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത് ബിജെപി പ്രാദേശിക നേതാവ്; തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ മൃതദേഹം വികൃതമായി; ചമ്രവട്ടം പാലത്തിൽ സംഭവിക്കുന്നതെന്ത്? കെ പി സുകുമാരന്റെ പോസ്റ്റ് ചർച്ചയാവുമ്പോൾ
- 'ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സി എമ്മിന്റെ മുമ്പിൽ തോറ്റു പോകുമല്ലോ': കറുത്ത ഇന്നോവ ഉപേക്ഷിച്ച് പുത്തൻ കിയാ കാർണിവൽ വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് കെ എസ് ശബരിനാഥൻ
- ശിവസേന വിട്ടിട്ടില്ല; പാർട്ടിക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന് ഷിൻഡെ വിഭാഗം; ഇനി മുതൽ ശിവസേന ബാലാസാഹബ്; കോടതിയിൽ പോയും അംഗബലം തെളിയിക്കാൻ നീക്കം; വിമതരെ 'അയോഗ്യത'യിൽ തളർത്താൻ ഉദ്ധവ് താക്കറെയും; സർക്കാർ രൂപീകരണത്തിന് ഷിൻഡെ; ഫഡ്നാവിസുമായി വഡോദരയിൽ 'രഹസ്യചർച്ച'
- ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ; ഇനി 33.31 ലക്ഷം വിലയുള്ള കിയാ കാർണിവൽ; കാറിൽ തീപിടിക്കാത്ത സംവിധാനങ്ങളും; പൊലീസിന് കറുപ്പ് കണ്ട് ഹാലിളകിയെങ്കിലും, പിണറായിക്ക് പ്രിയം കറുത്ത കാറിനോട്
- പതിനാല് വയസ്സുകാരിയെ നിർബന്ധപൂർവം വിവാഹം കഴിക്കാൻ ശ്രമം; യുവാവും പെൺകുട്ടിയുടെ അമ്മയും പിടിയിൽ
- ആ കണക്ക് കൈയിൽ വച്ചാൽ മതി, ഞങ്ങൾ പറയാം ശരിയായ കണക്ക്; പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ വി.കുഞ്ഞികൃഷ്ണന്റെ കണക്ക് തള്ളി പുതിയ കണക്ക് അവതരിപ്പിച്ച ഏരിയാകമ്മിറ്റിക്കെതിരെ വിമതവിഭാഗം; യഥാർത്ഥ കണക്ക് പുറത്ത് വിടുമെന്ന് ഭീഷണി
- 'ഗുജറാത്ത് കലാപക്കേസിൽ വ്യാജ രേഖ ചമച്ചു'; അടിസ്ഥാനരഹിതമായ വിവരങ്ങൾ കൈമാറിയെന്ന് അഭിമുഖത്തിൽ അമിത് ഷാ; പിന്നാലെ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാറും കസ്റ്റഡിയിൽ; അന്വേഷണം തുടർന്ന് ഗുജറാത്ത് പൊലീസ്
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- പൊരിവെയിലത്ത് കള പറിച്ച് നടുവൊടിഞ്ഞു; ടിവി പോലും കാണാതെ ജോലി കഴിഞ്ഞാൽ ശരണം തേടുന്നത് വായനയിൽ; സ്ത്രീധന മോഹത്തിൽ ഭാര്യയെ ആത്മഹത്യയ്ക്ക് തള്ളിവിട്ട ക്രൂരന് ഇന്ന് ഒരു ദിവസം ശമ്പളം 63 രൂപ; അഭ്യസ്ത വിദ്യനാണെന്നും ഓഫീസ് ജോലി വേണമെന്നും വാക്കാൽ അപേക്ഷിച്ച് വിസ്മയ കേസിലെ കുറ്റവാളി; കിരണിന്റെ ജയിൽ ജീവിതം തോട്ടക്കാരന്റെ റോളിൽ മുമ്പോട്ട്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍