Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു

പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഐ പി എൽ ആദരാഞ്ജലികൾ അർപ്പിച്ചു

പി പി ചെറിയാൻ

ഡിട്രോയിറ്റ് : പ്രശസ്ത സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലുമായ പ്രഫ.എം.വൈ.യോഹന്നാന്റെ പാവന സഃമരണക്കു മുന്പിൽ ഇന്റർനാഷണൽ പ്രയർ ലൈൻ (ഐ പി എൽ ) ആദരാഞ്ജലികൾ അർപ്പിച്ചു.

ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട് നടന്ന 399-മത് ഇന്റർനാഷണൽ പ്രയർ ലൈനിൽ പ്രൊ എം വൈ.യോഹന്നാനെ കുറിച്ചുള്ള സ്മരണകൾ കോർഡിനേറ്റർ സി വി സാമുവേൽ പങ്കിട്ടു .1964ൽ സെന്റ് പീറ്റേഴ്‌സ് കോളജിൽ അദ്ധ്യാപകയി ഔദ്യോ?ഗിക ജീവിതം ആരംഭിക്കുകയും 1995ൽ പ്രിൻസിപ്പലായി നിയമിതനാകുകയും രണ്ടുവർഷത്തിനുശേഷം വിരമിച്ച 'സ്വമേധയാ സുവിശേഷ സംഘം' എന്ന മിഷനറി സംഘത്തിലെ സജീവ അംഗമായി പ്രവത്തിച്ചു. പതിനേഴാം വയസ്സുമുതൽ സുവിശേഷപ്രഘോഷണ രംഗത്തു സജീവമായിയുരുന്നു അദ്ദേഹം.100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമായിരുന്നവെന്നു സി വി സാമുവേൽ അനുസ്മരിച്ചു. ലളിത സുവിശേഷക പ്രചാരകർക്കിടയിൽ തനതായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പ്രഫ.എം.വൈ.യോഹന്നാനെന്നും , അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന ഏല്ലാ ഹൃ ദയങ്ങൾക്കും സർവശക്തനായ ദൈവം ആശ്വാസം പകരട്ടെ എന്നു പ്രാര്ഥിക്കുന്നുവെന്നും സി വി സാമുവേൽ പറഞ്ഞു

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന എപ്പിസ്‌കോപ്പ തിരുവചന ശുശ്രൂഷ നിർവഹിച്ചു . ??റവ. അജു ഏബ്രഹാമിന്റെ (ന്യൂയോർക്ക്) പ്രാരംഭ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. വത്സാ മാത്യു (ഹൂസ്റ്റൺ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .തുടർന്ന് ??സി.വി.ശാമുവേൽ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയായ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു . ?? ഏബ്രഹാം.കെ.ഇടിക്കുള (ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഷിജു ജോർജ് തച്ചനാലിൽ ടെക്നിക്കൽ സപ്പോർട്ട് നൽകി. കോർഡിനേറ്റർ ടി എ മാത്യു നന്ദി പറഞ്ഞു ??റവ. പി. ചാക്കോയുടെ പ്രാർത്ഥനക്കും ആശിർവാദത്തിനുശേഷം യോഗം സമാപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP