Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ക്രിസ്തുമസ്; സെറാഫിം മെത്രാപൊലീത്ത

അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ക്രിസ്തുമസ്; സെറാഫിം മെത്രാപൊലീത്ത

പി പി ചെറിയാൻ

ഡാളസ്: അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് 'ക്രിസ്തുവിന്റെ ജനന പെരുന്നാൾ' എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നു മലങ്കര ഓർത്തഡോക്‌സ് സഭയുടെ ബംഗളൂരു ഭദ്രാസന മെത്രാപൊലീത്ത ബിഷപ് ഡോ.ഏബ്രഹാം മാർ സെറാഫിം ഓർമിപ്പിച്ചു..

ക്രിസ്തുമസിന് ഏറ്റവും അനുയോജ്യമായ നിർവചനം വി. യോഹന്നാൻ 1:14 ൽ വായിക്കുന്ന 'വചനം ജഡമായി' എന്ന വേദവാക്യമാണ് .'പരിധിക്കു പുറത്താണ് എന്ന്' നാം നിരന്തരമായി കേൾക്കുന്ന ഒരു പല്ലവിയാണ് .എന്നാൽ പരിധിക്കു അകത്തേക്ക് വരുക എന്നുള്ളത് വളരെ പ്രസക്തമാണ്. ഭാര്യാഭർത്ര ബന്ധത്തിൽ, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിൽ ഉള്ള ബന്ധത്തിൽ കുടുംബം ഒരു പരിധിയാണ്. ആ പരിധിയുടെ വെളിയിലേക്ക് പോകുന്ന അവസരത്തിൽ കുടുംബ ബന്ധങ്ങൾ തകർന്നു തരിപ്പണമാകും . എന്നാൽ ആ പരിധിക്കുള്ളിലേക്കു വരികയും പരിധിക്കുപുറത്തു വിശാല മനസ്സുകൾ സ്രഷ്ഠിക്കുകയും ചെയ്യുമ്പോൾ മാത്രമേ വിശുദ്ധ ജീവിതം തുടരുന്ന അനുഭവം നമുക്കു ലഭ്യമാക്കുവാൻ കഴിയുകയെന്നു തിരുമേനി തന്റെ ക്രിസ്തുമസ് സന്ദേശത്തിൽ ഉത്ബോധിപിച്ചു. .

ഡിസംബർ 28 നു (ചൊവ്വ) രാത്രി 8 മണിക് എ ക്യുമെനിക്കൽ ദർശന വേദി നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച |മഞ്ഞുപെയ്യും രാവിൽ' എന്ന ക്രിസ്തുമസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു സെറാഫിം മെത്രാപൊലീത്ത.

ദരിദ്രരേയും സഹായം അര്ഹിക്കുന്നവരെയും കുറിച്ചുള്ള യഥാര്ത്ഥ മനസ്സലിവു നമ്മിൽ ഉളവാകുന്നതിനു ക്രിസ്തുമസ്സ് മുഘാന്തിരമായി തീരണം.സ്വർഗ്ഗീയ പിതാവിന്, അധംപതിച്ച പാപികളുടെ ലോകത്തിനു നൽകുവാൻ കഴിയുന്ന ഏ റ്റവും വിലയേറിയ നിക്ഷേപമാണ് തന്റെ പ്രിയ പുത്രനായ ക്രിസ്തുവെന്നു മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപനും എക്യൂമെനിക്കൽ ദർശനവേദിയുടെ രക്ഷാധികാരിയും കൂടിയായ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ്‌ക്രി പറഞ്ഞു .ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യാ ജനറൽ സെക്രട്ടറി ഡോ.മാത്യൂസ് ജോർജ് ചുനക്കരയും സന്ദേശം നൽകി .

നോർത്ത് അമേരിക്കയിലെ പ്രശസ്ത ഗായകരായ അനുപ്രിയ ജോസ് (കാനഡ), ജെംസൺ കുരിയാക്കോസ് (ന്യൂജേഴ്സി), സ്‌നേഹ വിനോയ് (ന്യൂയോർക്ക്), ആന്റണി ചേലക്കാട്ട് (ഫ്‌ളോറിഡ), ഷൂജാ ഡേവിഡ് (ഡാളസ്), മീര സഖറിയാ (ഹൂസ്റ്റൺ), അലക്സാണ്ടർ പാപ്പച്ചൻ (ടെക്‌സസ്) എന്നിവരെ കൂടാതെ മലങ്കര കത്തോലിക്ക സഭയുടെ ബഥനി ആശ്രമാംഗമായ ഫാ.ജോൺ പോൾ എന്നിവർ ആലപിച്ച ഗാനങ്ങൾ ആഘോഷ പരിപാടിയുടെ മാധുരിമ വർധിപ്പിച്ചു .

മാർത്തോമ സഭയുടെ മുൻ സഭാ സെക്രട്ടറി വികാരി ജനറാൾ റവ.ഡോ.ചെറിയാൻ തോമസ് സ്വാഗതവും സിഎസ് ഐ സഭയുടെ നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് റവ.ജിജോ എബ്രഹാം പ്രാരംഭ പ്രാർത്ഥനയും 25 വർഷത്തിൽ പരം കർണടകയിൽ മിഷനറി ആയി പ്രവർത്തിച്ച റവ.തോമസ് മാത്യു.പി സമാപന പ്രാർത്ഥനയും നടത്തി .പരിപാടിയുടെ മുഖ്യ കോർഡിനേറ്ററും ഡാളസിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ഷാജി രാമപുരം പങ്കെടുത്താഏല്ലാവർക്കും നന്ദി അറിയിച്ചു . ഡോ.നിഷ ജേക്കബ് എംസിയായിരുന്നു .

എക്യൂമെനിക്കൽ ദർശൻ മീഡിയ എന്ന യൂട്യൂബ് ചാനലിലും അബ്ബാ ന്യൂസ്, പവർ വിഷൻ തുടങ്ങിയ ചാനലിലൂടെയും 'മഞ്ഞുപെയ്യും രാവിൽ' എന്ന ക്രിസ്മസ് പരിപാടി തൽസമയം സംക്ഷേപണം ചെയ്തിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP