Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം

സ്വയം കേന്ദ്രീകൃത തീരുമാനം ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം അപകടകരം: റവ. അജു അബ്രഹാം

പി പി ചെറിയാൻ

ഹൂസ്റ്റൺ : ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നാം സ്വയം സ്വീകരിക്കുന്ന തീരുമാനങ്ങൾ ദൈവഹിതമാക്കി മാറ്റുന്ന മനോഭാവം കൂടുതൽ അപകടത്തിലേക്കു നയിക്കുമെന്ന് നോർത്ത് അമേരിക്ക യൂറോപ്പു ഭദ്രാസന സെക്രട്ടറിയും, മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡന്റുമായ റവ. അജു അബ്രഹാം ഓർമ്മിപ്പിച്ചു. മെയ് 17 തിങ്കളാഴ്ച വൈകീട്ട് 7 ന് മാർത്തോമാ സൗത്ത് വെസ്റ്റ് സന്നദ്ധ സുവിശേഷ സംഘം സംഘടിപ്പിച്ച യോഗത്തിൽ ധ്യാനപ്രസംഗം നടത്തുകയായിരുന്നു അജു അച്ചൻ.

യോന പ്രവാചകൻ ദൈവീക കൽപന അനുസരിച്ച് നിനവേയിൽ പോയി സുവിശേഷം അറിയിക്കാതെ തർസോസിലേക്ക് യാത്ര തിരിച്ചതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചു അച്ചൻ വിശദീകരിച്ചു. ദൈവിക പ്രവാചകനായിരുന്നിട്ടും അനുസരണമോ, വിധേയത്വമോ ഇല്ലാതെ യാത്ര പുറപ്പെട്ട യോനായുടെ ജീവിതത്തിൽ അരുതാത്തതു സംഭവിച്ചപ്പോൾ ദൈവത്തെ തള്ളി പറയുകയല്ല മറിച്ചു ചെയ്തു പോയ തെറ്റുകളെക്കുറിച്ച് അനുതപിച്ചു ദൈവത്തോടു ചേർന്നു നിന്നതിനാൽ യോനയെ മറ്റുള്ളവർക്ക് അനുഗ്രഹമാക്കി മാറ്റിയ ദൈവിക കൃപകളെക്കുറിച്ചു നാം ബോധവാന്മാരാകണമെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു.

നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമായിമാറണമെന്നും അച്ചൻ പറഞ്ഞു. നമുക്ക് ചുറ്റും ആവശ്യത്തിലിരിക്കുന്ന സമൂഹത്തോടുള്ള, ദൈവഹിതത്തോടുള്ള, ദൈവ വചനത്തോടുള്ള നമ്മുടെ മനോഭാവം ഏങ്ങനെയാണെന്ന് സ്വയം ശോധന ചെയ്യണമെന്നും അച്ചൻ പറഞ്ഞു.

ഡാലസ് കരോൾട്ടൻ മാർത്തോമ്മാ ചർച്ച് വികാരി റവ. തോമസ് മാത്യുവിന്റെ പ്രാരംഭ പ്രാർതഥനയോടെ യോഗം ആരംഭിച്ചു. റീജിയൺ സെക്രട്ടറി സ്വാഗതമാശംസിച്ചു. ഹൂസ്റ്റൺ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ. സോന വർഗീസ് അധ്യക്ഷ പ്രസംഗം ചെയ്തു. ധ്യാന പ്രസംഗത്തിനുശേഷം നടന്ന മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ഡാലസ് സെന്റ് പോൾസ് അംഗം രാജൻ കുഞ്ഞ് നേതൃത്വം നൽകി. റീജിയൻ വൈസ് പ്രസിഡന്റ് സാമുവേൽ മാത്യു, ട്രഷറർ സജി ജോർജ്, റോബിൻ ചേലങ്കരി എന്നിവർ .യോഗത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP