Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക റീജണൽ വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു

കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക റീജണൽ വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു

ജോയിച്ചൻ പുതുക്കുളം

ഫീനിക്സ്: അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ റീജണൽ വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. പന്ത്രണ്ടു റീജിയണുകളിലെ വൈസ് പ്രസിഡന്റുമാരെയാണ് കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് യോഗംചേർന്ന് തെരഞ്ഞെടുത്തത്.

കെഎച്ച്എൻഎ സൗത്ത് ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റായി അഞ്ജനാ കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. സോഫ്റ്റ് വെയർ എൻജിനീയറായ അഞ്ജനാ കൃഷ്ണൻ ഫ്ളോറിഡയിലെ ആത്മീയാധ്യാത്മിക രംഗങ്ങളിൽ സജീവമാണ്. ടാമ്പയിലെ ഹിന്ദു അസോസിയേഷൻ വൈസ് പ്രസിഡന്റ് (2018), കെഎച്ച്എൻഎ വിമൻസ് ഫോറം അംഗം (2016-18) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അഞ്ജനാ കൃഷ്ണൻ നിലവിൽ ശാസ്താ ഹിന്ദു ടെമ്പിൾ കൾച്ചറൽ കോർഡിനേറ്ററാണ്. ഭർത്താവ്: ഉണ്ണികൃഷ്ണൻ. ഒരു മകൻ.

കെഎച്ച്എൻഎ മിഡ്വെസ്റ്റ് റീജൺ വൈസ് പ്രസിഡന്റായി സുരേഷ് നായരെ തെരഞ്ഞെടുത്തു. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ സന്നിധിയിൽനിന്നും അമേരിക്കയിലെ മിനസോട്ടയിൽ എത്തിയ സുരേഷ് നായർ നിലവിൽ കേരളാ ഹിന്ദൂസ് ഓഫ് മിനസോട്ടയുടെ പ്രസിഡന്റാണ്. ക്ഷേത്രനഗരിയായ വൈക്കത്തുനിന്നും എത്തിയതുകൊണ്ടുതന്നെ ക്ഷേത്രസംബന്ധിയായ കാര്യങ്ങളിൽ സജീവ സാന്നിധ്യമാണ് സോഫ്ട്വെയർ സെക്യൂരിറ്റി പ്രഫഷണൽ കൂടിയായ സുരേഷ് നായർ. ഭാര്യ: അഞ്ജനാ നായർ. മൂന്ന് കുട്ടികൾ.

കെ എച്ച്എൻഎ അദർ റീജിയണൽ വൈസ് പ്രസിഡന്റായി ഹരീന്ദ്രനാഥ് വെങ്ങിലാട്ട് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ ഹരീന്ദ്രനാഥ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയിലെ മെക്സിക്കോയിൽ സ്ഥിരതാമസമാണ്. മാട്ടേൽ ടോയ്സിൽ ടൂൾ റൂം മാനേജറായി പത്ത് വർഷത്തോളം സേവനമനുഷ്ഠിച്ച ഹരീന്ദ്രനാഥ് തുടർന്ന് പ്ലാസ്റ്റിക് ഇഞ്ചക്ഷൻ -മോൾഡ് മേക്കിങ് മേഖലയിൽ സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിച്ചു വിജയിപ്പിച്ച ഒരു മികച്ച വ്യവസായ സംരംഭകൻ കൂടിയാണ്. ഒന്നിൽ തുടങ്ങി മൂന്ന് വ്യവസായ ശാലകളിൽ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ വിജയഗാഥ. മികച്ച സംരംഭകൻ എന്നതിനൊപ്പം ഒരു ക്രിക്കറ്റ് പ്രേമിയുമാണ് ഹരീന്ദ്രനാഥ്. ഭാരിച്ച ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കിടയിലും മെക്സിക്കോയിലെ ന്യുവോ ലിയോൺ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് പദവിയിലും അദ്ദേഹം ശോഭിക്കുന്നു.അപർണ്ണയാണ് ഭാര്യ. രണ്ട് മക്കൾ.

ലോൺ സ്റ്റാർ റീജിയൻ വൈസ് പ്രസിഡന്റായി സോമരാജൻ നായർ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ ഹൂസ്റ്റണിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സോമരാജൻ നായർ ഹൂസ്റ്റൺ മലയാളികൾക്കിടയിൽ സർവ്വസമ്മതനാണ്. നിരവധി ബാങ്കുകളിൽ ഐടി പ്രഫഷണലായി സേവനമനുഷ്ഠിച്ച സോമരാജൻ നായർ ക്ഷേത്ര കാര്യങ്ങളിലും സജീവമാണ്.

പേൾലാൻഡ് ശ്രീമീനാക്ഷി ടെമ്പിൾ എക്സി.ഡയറക്ടർ, സിറ്റി ഓഫ് പേൾലാൻഡ് ലൈബ്രറി ബോർഡ് മെമ്പർ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ്, ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ടെമ്പിൾ പ്രസിഡന്റ്, ഹൂസ്റ്റണിലെ ശ്രീമീനാക്ഷി ക്ഷേത്രത്തിലും വാഷിങ്ടൺ ഡിസിയിലെ ശ്രീശിവ വിഷ്ണു ക്ഷേത്രത്തിലും ശബരിമല തന്ത്രി തിരുമനസിനാൽ നടത്തിയ അയ്യപ്പ പ്രതിഷ്ഠാ മഹോത്സവത്തിന്റെ പ്രധാന സംഘാടകൻ, കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് സോമരാജൻ നായർ. പത്തനംതിട്ട സ്വദേശിയാണ്. ശ്യാമളാ നായർ ഭാര്യയാണ്. മൂന്ന് മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP