Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവർഷാഘോഷങ്ങളുടെ സമാപനം നടത്തി

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവർഷാഘോഷങ്ങളുടെ സമാപനം നടത്തി

സ്വന്തം ലേഖകൻ

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ ദശവർഷാഘോഷങ്ങളുടെ സമാപനംജൂലൈ 17 നു നടത്തി . വൈകുന്നേരം 7 മണിക്ക് ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരിൽ പത്തു വർഷം ലഭിച്ച അനുഗ്രഹങ്ങൾക്ക് ഇടവക ജനത്തോട് ചേർന്ന് കൃതജ്ഞത ബലി അർപ്പിച്ചു .തുടർന്നുസമാപന സമ്മേളനത്തിൽ ക്‌നാനായ റീജിയൻ വികാരി ജനറാൾ റെവ. ഫാ .തോമസ് മുളവനാൽ. ഡിട്രോയിറ്റ്ക്നാനായ മിഷ്യന്റെ പ്രഥമ ഡയറക്ടർ റെവ .ഫാ .എബ്രഹാം മുത്തോലത്ത് ,മുൻ ഇടവക വികാരിമാരായ റെവ.ഫാ .മാത്യൂ മേലേടത്തു ,റെവ .ഫാ .ഫിലിപ്പ് രാമച്ചനാട്ട് ,റെവ .ഫാ .ബോബൻ വട്ടംപുറത്ത് എന്നിവരുടെആശംസകൾ വായിച്ചു. നാളിതുവരെ സ്തുത്യർഹമായ സേവനവും നേത്രത്വവും നൽകിയ മുൻകൈക്കാരന്മാരായ ജെയിംസ് തോട്ടം ,ബിജു കല്ലേലിമണ്ണിൽ, ജോ മൂലക്കാട്ട്, രാജു തൈമാലിൽ , ജോയിവെട്ടിക്കാട്ട്, ജെയിസ് കണ്ണച്ചാൻപറമ്പിൽ, തോമസ് ഇലക്കാട്ട് (നിലവിലെ ) ,സനീഷ് വലിയപറമ്പിൽ (നിലവിലെ)(സന്നിഹിതരായിരുന്നവരെ )അനുമോദിക്കുകയും .പരേതനായ ജോമോൻ മാന്തുരുത്തിൽ, റെജി കൂട്ടോത്തറജോസ് ചാഴികാട്ടു (സന്നിഹിതരാകുവാൻ സാധിക്കാതെപോയ )എന്നിവരെ അനുസ്മരിക്കുകയും ചെയ്തു .

ഡി ആർ ഇ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ബീനാ ചക്കുങ്കൽ ,ബിജോയ്‌സ് കവണാൻ ,ബിജുതേക്കിലക്കാട്ടിൽ ,ഇടവക സെക്രട്ടറിമാരായി സേവനം അനുഷ്ഠിച്ചിട്ടുള്ള ബിബി തെക്കനാട്ട് ,ബിജോയ്‌സ്‌കവണാൻ ,ജെയിസ് കണ്ണച്ചാൻപറമ്പിൽ ,മാക്സിൻ ഇടത്തിപ്പറമ്പിൽ (നിലവിലെ ) എന്നിവരെ അനുമോദിച്ചു

Stories you may Like

ഇടവക ട്രെഷറർ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള സാജു ചെരുവിൽ ,റെനി പഴയിടത്തു ,മനു കുഴിപറമ്പിൽ(നിലവിലെ ) എന്നിവരെ (സന്നിഹിതരാകുവാൻ സാധിക്കാതെപോയ ) അനുസ്മരിച്ചു.

സെന്റ് മേരീസ് കൊയറിനു നേത്രത്വം നൽകിയ മാക്സിൻ ഇടത്തിപ്പറമ്പിൽ ,ജസ്റ്റിൻ അച്ചിറതലയ്ക്കൽ ,ജെയ്നഇലക്കാട്ട് (നിലവിലെ )എന്നിവരെ അനുമോദിച്ചു

അൾത്താര ശുശ്രൂഷകൾക്ക് നേത്രത്വം നൽകുന്ന ബിബി തെക്കനാട്ട്, ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിൽഎന്നിവരെ അനുമോദിച്ചു.

ഡിട്രോയിറ്റ് ക്നാനായ മിഷ്യനു വേണ്ടി ഒരു ദൈവാലയം വാങ്ങുവാൻ അന്വേഷണം ആരംഭിച്ചപ്പോൾസ്തുത്യർഹമായ നേതൃത്വം നൽകിയ ബേബി ചക്കുങ്കലിനെ അനുമോദിച്ചു

ക്നാനായ റീജിയൻ നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഒലീവിയ താന്നിച്ചുവട്ടിൽ ,പുരാതനപാട്ടു മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ സെറീന കണ്ണച്ചാൻപറമ്പിൽ ,മൂന്നാം സമ്മാനം നേടിയ ഹെലന്മംഗലത്തേട്ടു എന്നിവർക്ക് ഇടവകയുടെ സമ്മാനം നൽകി അനുമോദിച്ചു. സൗമി അച്ചിറത്തലെയ്ക്കൽ സമ്മേളനത്തിന്റെ എം സി ആയിരുന്നു

വികാരിയച്ചനോടൊപ്പം കൈക്കാരന്മാരും (തോമസ് ഇലക്കാട്ട് ,സനീഷ് വലിയപറമ്പിൽ) പാരീഷ് കൗൺസിൽഅംഗങ്ങളും (തോമസ് ഇലക്കാട്ട്, സനീഷ് വലിയപറമ്പിൽ, മാക്സിൻ ഇടത്തിപ്പറമ്പിൽ ,മാത്യുസ് ചെരുവിൽ,സോണി പുത്തൻപറമ്പിൽ ,ജോ മൂലക്കാട്ട് ,ബോണി മഴുപ്പിൽ, ജോസിനി എരുമത്തറ, സൗമിഅച്ചിറത്തലെയ്ക്കൽ ,അനു മൂലക്കാട്ട്) പരിപാടികൾക്ക് നേത്രത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP