Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷിക്കാഗോ എക്യൂമെനിക്കൽ സമൂഹം റവ.ഫാ. ദാനിയേൽ ജോർജിനെ അനുസ്മരിച്ചു

ഷിക്കാഗോ എക്യൂമെനിക്കൽ സമൂഹം റവ.ഫാ. ദാനിയേൽ ജോർജിനെ അനുസ്മരിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരിയും, ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ നെടുംതൂണുമായി പ്രവർത്തിച്ചിരുന്ന റവ.ഫാ. ദാനിയേൽ ജോർജിന്റെ നിര്യാണത്തിൽ എക്യൂമെനിക്കൽ സമൂഹം പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തി.

എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ. ഫാ. ഹാം ജോസഫിന്റെ അധ്യക്ഷതയിൽ ജൂലൈ 27-നു കൂടിയ വെർച്വൽ മീറ്റിംഗിൽ ഷിക്കാഗോയിലെ 16 ഇടവകകളിൽ നിന്നുള്ള വൈദീകരും, കൊൺസിൽ അംഗങ്ങളും പങ്കെടുത്തു.

37 വർഷത്തെ പൗരോഹിത്യ ജീവിതത്തിലൂടെ എക്യൂമെനിക്കൽ സമൂഹത്തിനും, പൊതുവായ ജീവിതധാരയിലും മങ്ങാത്ത പൊൻപ്രഭ ചൊരിഞ്ഞ ദാനിയേൽ ജോർജ് അച്ചനെ ഷിക്കാഗോയ്ക്ക് ഒരിക്കലും മറക്കാൻ കഴിയുകയില്ല. 37 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഷിക്കാഗോ എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ സുപ്രധാന നേതൃത്വം നല്കിയിട്ടുള്ള അച്ചന്റെ എക്യൂമെനിക്കൽ ദർശനം ഏറെ ശ്രദ്ധേയമായിരുന്നു.

സുശക്തമായ നേതൃപാടവം, സുവ്യക്തമായ നിലപാടുകൾ, ജീവിതലാളിത്യം, സ്നേഹസമ്പന്നമായ പെരുമാറ്റം, ആഴമേറിയ ദർശനങ്ങൾ എന്നിവ അച്ചന്റെ മുഖമുദ്രയായിരുന്നു. അച്ചന്റെ ദേഹവിയോഗം എക്യൂമെനിക്കൽ സമൂഹത്തിന് ഒരു തീരാനഷ്ടമാണ്.

ജേക്കബ് ജോർജിന്റെ (ഷാജി) പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ മാത്യു മാപ്ലേട്ട്, ഷീബാ ഷാബു മാത്യു എന്നിവർ വേദപുസ്തക വായന നടത്തി. തുടർന്ന് റവ.ഡോ. മാത്യു പി ഇടിക്കുളയുടെ പ്രാർത്ഥനയ്ക്കുശേഷം എക്യൂമെനിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റ് റവ. ബാനു സാമുവേൽ ഏവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു.

കൗൺസിൽ പ്രസിഡന്റ് റവ. ഹാം ജോസഫിന്റെ അധ്യക്ഷ പ്രസംഗത്തിൽ പകരംവെയ്ക്കാൻ കഴിയാത്ത അച്ചന്റെ വ്യക്തിപ്രഭാവത്തിനു മുന്നിൽ പ്രണാമം അർപ്പിച്ചു. തുടർന്ന് റവ. ഷിബി വർഗീസ് (ഷിക്കാഗോ മാർത്തോമാ ചർച്ച്), റവ. സുനീത് മാത്യു (സെന്റ് തോമസ് മാർത്തോമാ ചർച്ച്, ലെംബാർഡ്), ഫാ. തോമസ് മുളവനാൽ (ക്നാനായ കത്തോലിക്കാ ചർച്ച്), റവ.ഡോ. ലോറൻസ് ജോൺസൺ (സി.എസ്‌ഐ കോൺഗ്രിഗേഷൻ ഓഫ് ഷിക്കാഗോ), റവ.ഫാ. രാജു ദാനിയേൽ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എൽമസ്റ്റ്), റവ. ഷിബു റെജിനോൾഡ് (സി.എസ്‌ഐ ചർച്ച്), റവ.ഫാ. എബി ചാക്കോ (സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോസ് കത്തീഡ്രൽ ബെൽവുഡ്), ജോൺസൺ കണ്ണൂക്കാടൻ, ഷെവലിയാർ ജയ്മോൻ സ്‌കറിയ, ഡോ. മാത്യു സാധു, ബഞ്ചമിൻ തോമസ്, ഗ്ലാഡ്സൺ വർഗീസ്, ജോർജ് പണിക്കർ, സാം തോമസ് തെക്കനാൽ, മാത്യു വി. മത്തായി (തമ്പി), ഏബ്രഹാം വർഗീസ് (ഷിബു), ഏലിയാമ്മ പുന്നൂസ് എന്നിവർ ദാനിയേൽ ജോർജ് അച്ചനെ അനുസ്മരിച്ച് സംസാരിച്ചു.

ദാനിയേൽ ജോർജ് അച്ചന്റെ പുത്രൻ ഗ്രിഗറി ദാനിയേൽ എവരോടും നന്ദി അറിയിച്ചു. എക്യൂമെനിക്കൽ കൗൺസിൽ സെക്രട്ടറി ആന്റോ കവലയ്ക്കൽ മീറ്റിംഗിൽ സംബന്ധിച്ച ഏവർക്കും നന്ദി അറിയിച്ചു. റവ. ബാനു സാമുവേലിന്റെ സമാപന പ്രാർത്ഥനയോടെ അനുസ്മരണ യോഗം സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP