Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യാ ഭൂമിപൂജയ്ക്കും ശിലാന്യാസത്തിനും പ്രാർത്ഥനകൾ അർപ്പിച്ച് ഷിക്കാഗോ ഗീതാമണ്ഡലം

അയോധ്യാ ഭൂമിപൂജയ്ക്കും ശിലാന്യാസത്തിനും പ്രാർത്ഥനകൾ അർപ്പിച്ച് ഷിക്കാഗോ ഗീതാമണ്ഡലം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ലോകം മുഴുവനുള്ള ഹൈന്ദവ ജനതക്ക്, അയോധ്യ എന്നാൽ വെറുമൊരു ചരിത്ര ഭൂമി മാത്രമല്ല, മറിച്ച് ഓരോ ഹിന്ദുവിന്റെയും പുണ്യഭൂമിയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ തായ്വേരുകൾ കുടികൊള്ളുന്ന ഈ പുണ്യ ഭൂമിയിൽ ആണ് വര്ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ശ്രീരാമദേവ ക്ഷേത്രം ഉയർന്നുവരുന്നത്.

ശ്രീരാമദേവ ക്ഷേത്ര നിർമ്മാണത്തിനു മുന്നോടിയായി ഓഗസ്റ്റ് അഞ്ചാം തീയതി രാവിലെ 12.30നും 12.40നും (ഇന്ത്യൻ സമയം) ഇടയിലുള്ള ഏറ്റവും അഭിജീത് മുഹൂർത്തത്തിൽ നടക്കുന്ന ഭൂമിപൂജയിലും, ശിലാന്യാസത്തിന് ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രണാമം അർപ്പിക്കുന്നു.

ശ്രീരാമദേവൻ തന്റെ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്നപ്പോൾ എപ്രകാരമാണോ അയോധ്യയിലെ ജനങ്ങൾ ദീപവലിയുമായി ശ്രീരാമൻചന്ദ്രനെ സ്വാഗതം ചെയ്തത്, അതുപോലെ ലോകം മുഴുവനുള്ള ഹൈന്ദവ ജനതയോടൊപ്പം ഷിക്കാഗോ ഗീതാമണ്ഡലവും ചിരാതുകൾ തെളിച്ചും വിശേഷാൽ പൂജകൾ സംഘടിപ്പിച്ചും ഈ പുണ്യ ദിനം ആഘോഷിക്കുന്നു. എല്ലാ സത് ജനങ്ങളെയും ഈ പുണ്യ ദിനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP