Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റവ. പി. എം. എബ്രഹാം -സംസ്‌കാര ശുശ്രുഷാ 31 വെള്ളിയാഴ്‌ച്ചയിലേക്കു മാറ്റി

റവ. പി. എം. എബ്രഹാം -സംസ്‌കാര ശുശ്രുഷാ 31 വെള്ളിയാഴ്‌ച്ചയിലേക്കു മാറ്റി

പി പി ചെറിയാൻ

ഡാലസ്: ഡാലസിൽ അന്തരിച്ച റവ. പി. എം. അബ്രഹാം അച്ചന്റെ സംസ്‌ക്കാര ശുശ്രൂഷ ജൂലൈ 30 വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ 31 ലേക്ക് മാറ്റിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. കല്ലിശ്ശേരി ഉമയാറ്റുക്കരപുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. ഏബ്രഹാം (85) 24 വെള്ളിയാഴ്ച ഡാലസിലാണ് അന്തരിച്ചത്. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ സീനിയർ റിട്ടയേർഡ് പട്ടക്കാരനും ഡാലസ് ഇടവകാംഗവുമായിരുന്നു. ഉമയാറ്റുകര പ്രയാർ മാതൃഇടവകാംഗമാണ്.

ജൂലൈ 31 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സിഡിസിയുടെ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചു സണ്ണിവെയ്ൽ ന്യുഹോപ്പ് ഫ്യൂണറൽ ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റവ. കെ. ബി. കുരുവിള അച്ചൻ കാർമ്മികത്വം വഹിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP