Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഷിക്കാഗോ ഗീതാമണ്ഡലം രാമായണ പാരായണയജ്ഞം ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ഉത്ഘാടനം ചെയ്തു

ഷിക്കാഗോ ഗീതാമണ്ഡലം രാമായണ പാരായണയജ്ഞം ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ഉത്ഘാടനം ചെയ്തു

ജോയിച്ചൻ പുതുക്കുളം

മനുഷ്യനായി ജനിച്ച് സത്യവും ധര്മ്മവും കൈവിടാതെ ജീവിച്ച് കാണിച്ച മാര്യാദാ പുരുഷോത്തമന് ഭഗവാന് ശ്രീരാമന്റെ ചരിത്രമാണ് രാമായണം. മനുഷ്യ ജീവിതത്തെ തിന്മയില് നിന്നും നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ ഈ രാമായണ പാരായണ യജ്ഞം, ശ്രീരാമ നാമജപങ്ങൾ അലയടിച്ച ഭക്തി സാന്ദ്രമായ ശുഭ മുഹൂർത്തത്തിൽ ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ഉത്ഘാടനം ചെയ്തു, ശ്രീമതി രശ്മി മേനോന്റെ ധ്യാന മന്ത്രങ്ങളോടെ ആരംഭിച്ച ഈ വർഷത്തെ ഷിക്കാഗോ ഗീതാമണ്ഡലം രാമായണപാരായണ യജ്ഞത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ പങ്കെടുത്തു. തുടർന്ന് ബ്രഹ്മശ്രീ മനോജ് നമ്പൂതിരി, രാമായണത്തിന്റെ ആനുകാലിക പ്രസക്തിയെപ്പറ്റിയും, രാമായണോപദേശങ്ങൾ സ്വാംശീകരിക്കുന്നതിലൂടെ എപ്രകാരം ഒരു ലൗകികന് ധന്യമായ ഒരു ജീവിതം നയിക്കാം എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തി. തുടർന്ന് നടന്ന രാമായണ പാരായണത്തിനും ഗീതാമണ്ഡലം അധ്യക്ഷൻ ജയ് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന സത് സംഗത്തിനും ശേഷം നൈവേദ്യ, ദീപാരാധന, മംഗള ആരതിയോടെ 2020ലെ രാമായണ പാരായണ ശുഭാരംഭത്തിന് പരിസമാപ്തി ആയി.

''മനുഷ്യൻ പരിശ്രമിക്കെണ്ടതും അനുഭവികേണ്ടതും ബാഹ്യ സുഖമല്ല, മറിച്ചു ആത്മീയ സുഖമാണ് എന്നും ഇത് മാത്രമാണ് സനാതനം എന്നും, സുഖ ദുഃഖങ്ങൾ എല്ലാം ജീവിതത്തില് സാധാരണമാണെന്നും, അതിനെ എങ്ങിനെ തരണം ചെയ്യാമെന്നു രാമായണം നമ്മെ പഠിപ്പിക്കുന്നു എന്നും ജയചന്ദ്രനും, ''ഗുരുഭക്തി, ഈശ്വരഭക്തി, പുത്രവാത്സല്യം, പത്‌നീധര്മ്മം, ദീനാനുകമ്പ, സമഭാവന'' തുടങ്ങിയ മനുഷ്യജീവിതത്തിനുതകുന്ന ഉന്നതമൂല്യങ്ങള് ഈ ഇതിഹാസത്തെ പാദാദികേശം സുന്ദരമാക്കു ന്നത് എന്ന് ശശി പതിക്കലും, ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തിൽ നിന്ന് ലഭിക്കുന്നത് എന്ന് ഗീതാമണ്ഡലം പ്രധാന പുരോഹിതൻ ബ്രഹ്മശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിലും, മനുഷ്യനുൾപ്പെടെയുള്ള സർവചരാചരങ്ങളെയും. സത്യത്തിന്റെയും,ധർമ്മത്തിന്റെയും, നന്മയുടെയും നേർവഴിയിലൂടെ കൈ പിടിച്ചുയർത്തുവാൻ ഒരു മനുഷ്യായുസ്സ് മുഴുവൻ ത്യാഗസമ്പൂർണ്ണമായ ജീവിതം നയിച്ച മര്യാദാപുരുഷോത്തമൻ ശ്രീരാമചന്ദ്രന്റെ ഭക്തി നിർഭരവും പാവനവുമായ സ്മരണകൾ നിറഞ്ഞു നിൽക്കുന്ന പരമ പവിത്രമായ പഞ്ചമവേദമാണ് രാമായണം എന്ന് പ്രമോദ് പ്രമോദ് പൊന്നപ്പനും, ഇതിവൃത്തത്തിന്റെ മഹത്വംകൊണ്ടും ആഖ്യാനത്തിന്റെ ആകർഷണീയതകൊണ്ടും ഒരിക്കലും പുതുമ നശിക്കാത്ത ഈ ഇതിഹാസത്തിനു തുല്യമായി വിശ്വസാഹിത്യത്തിൽ മറ്റ് കൃതികൾ ഇല്ല എന്ന് രാധാകൃഷ്ണനും, രാമായണ പാരായണം മനുഷ്യമനസ്സിൽ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങളെ പുറത്തേക്ക് കളയുവാനും അവിടെ നിലകൊള്ളുന്ന ആത്മതത്വത്തെ സാക്ഷാത്കരിക്കുവാനും സഹായിക്കും എന്നു ഉമാ രാജയും, എല്ലാ രാജ്യങ്ങളിലെ ജനതയെയും ഇത്രയേറെ ആകർഷിച്ച മറ്റൊരു കൃതി ലോക സാഹിത്യത്തിൽ കാണുവാനുണ്ടാകില്ല എന്ന് ലക്ഷ്മി നായരും അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ രാമായണ പാരായണത്തിന് ആനന്ദ് പ്രഭാകർ നേതൃത്വം നൽകി, തുടർന്ന് ഈ വർഷത്തെ രാമായണ പാരായണം ഉത്ഘാടനം നിർവഹിച്ച ബ്രഹ്മശ്രീ മനോജ് നമ്പൂതിരിക്കും, പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങൾക്കും ജനറൽ സെക്രട്ടറി ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP